തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം നാടിൻറെ അഭിമാനമായി മാറിയൊരാൾക്ക് അഞ്ച് ലക്ഷം രൂപ കൊടുക്കുന്നതാണ് വലിയ കാര്യം. അതും ഒരു മലയാളിക്ക് കൊടുക്കേണ്ടുന്നത് അത്ര മാത്രമോ? ചോദ്യങ്ങൾക്ക് തിരികൊളുത്തിയത് പി.ആർ ശ്രീജേഷിനോടുള്ള കേരളത്തിൻറെ നിലപാടാണ്.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനായി മികച്ച സേവുകളുമായി വല കാത്ത പി.ആർ ശ്രീജേഷിന് കേരളം പാരിതോഷികങ്ങൾ പ്രഖ്യാപിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ടീമിന് അഞ്ച് ലക്ഷവും ശ്രീജേഷിന് അഞ്ച് ലക്ഷവുമാണ് ഇതുവരെ കേരളം ആകെ പ്രഖ്യാപിച്ചത്.
ഒന്നും രണ്ടുമല്ല 41 വർഷത്തെ കാത്തിരിപ്പാണ് ശ്രീജേഷടക്കമുള്ള ടീമംഗങ്ങൾ രാജ്യത്തിനായി സാധിച്ചത്. നീരജ് ചോപ്രക്ക് ആറ് കോടിയാണ് ഹരിയാന സർക്കാർ നൽകുന്നത്. മീരഭായ് ചാനുവിന് മണിപ്പൂർ പോലീസിൽ എ.എസ്.പിയായി നിയമനം, ബി.സി.സി.ഐ നീരജ് ചോപ്രക്ക് കൊടുക്കുന്നുണ്ട് ഒരു കോടി. ഒാരോ സംസ്ഥാനങ്ങളും തങ്ങളുടെ താരങ്ങളെ ഏറ്റവും നന്നായി നോക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു.അവിടെയാണ് കേരളത്തിന് ഒന്നും കൊടുക്കാനില്ലാത്തത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ശ്രീജേഷ്. അത് കൊണ്ട് തന്നെ ,സർക്കാർ ജോലി ഇനി കൊടുക്കുന്നതിൽ അർഥമില്ല. വേൾഡ് കപ്പ് നേടിയപ്പോൾ ശ്രീശാന്തിന് നൽകിയത് അഞ്ച് ലക്ഷമാണ്. അത് തന്നെയായിരിക്കാം ഇവിടെ ശ്രീജേഷിൻറെ കാര്യത്തിലും അതങ്ങിനെ തന്നെ വന്നു.
എന്താണ് കേരളത്തിൻറെ പ്രശ്നം
ചുരുങ്ങിയത് സർക്കാർ സർവ്വീസിൽ ജോലിയും പാരിതോഷികങ്ങളും കൊടുക്കാൻ കേരളം ബാധ്യസ്ഥരാണ്. ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി സാന്നിധ്യം. എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അധികം മലയാളി സാന്നിധ്യങ്ങൾ ഇന്ത്യൻ ഹോക്കിയിലേക്ക് എത്തിയിട്ടില്ലെന്നതെങ്കിലും വസ്തുതയാണ്.
എന്ത് പറയും സംസ്ഥാനം കോവിഡ് പ്രതിസന്ധിയിലാണ് സർക്കാരെന്നോ അതോ. സർപ്രൈസായി എന്തെങ്കിലും കരുതിയിട്ടുണ്ടെന്നോ? കണ്ടറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...