Paris Olympics 2024: ഒളിമ്പിക്സിൽ ആറാം മെഡൽ സ്വന്തമാക്കി ഇന്ത്യ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്
Aman Sehrawat won Bronze Medal: ഇന്നലെ രാത്രി നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടൊറിക്കൊ താരം ഡാരിയന്‍ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്.
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ആറാം മെഡല്‍ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലനേട്ടം നടത്തിയത്.
Also Read: ജാവലിനിൽ നീരജിന് വെള്ളിത്തിളക്കം; പാക് താരം അർഷദ് നദീമിന് സ്വർണം
ഇന്നലെ രാത്രി നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടൊറിക്കൊ താരം ഡാരിയന്‍ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്. 13-5 എന്ന സ്‌കോറിന് ആധികാരികമായിരുന്നു അമന്‍ ഷെറാവത്തിന്റെ വിജയം. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇത് ഇന്ത്യയുടെ ആദ്യ മെഡലാണ്.
ഇതോടെ ഒളിമ്പിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ഗുസ്തി താരമായി മാറി അമന്‍. കെ ഡി ജാദവ് (1952-ല്‍ വെങ്കലം), സുശീല്‍ കുമാര്‍ (2008-ല്‍ വെങ്കലം, 2012-ല്‍ വെള്ളി), യോഗേശ്വര്‍ ദത്ത് (2012-ല്‍ വെങ്കലം), സാക്ഷി മാലിക് (2016-ല്‍ വെങ്കലം), ബജ്‌റംഗ് പുനിയ (2020-ല്‍ വെങ്കലം), രവികുമാര്‍ ദഹിയ 2020-ല്‍ വെള്ളി) എന്നിവരാണ് ഒളിമ്പിക് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍. കഴിഞ്ഞ തവണ രവികുമാര്‍ ദഹിയ വെള്ളി നേടിയതും ഇതേ ഭാര വിഭാഗത്തിലായിരുന്നു.
Also Read: 500 വർഷങ്ങൾക്ക് ശേഷം നാഗ പഞ്ചമിയിൽ 5 രാജയോഗം; ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി!
ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ സെലക്ഷന്‍ ട്രയല്‍സില്‍ രവികുമാര്‍ ദഹിയയെ പരാജയപ്പെടുത്തിയാണ് അമന്‍ പാരീസിലേക്ക് കയറിയത്. ഒന്നാം റൗണ്ടില്‍ യൂറോപ്യന്‍ ചാമ്പ്യനായ നോര്‍ത്ത് മാസിഡോണിയയുടെ വ്ളാഡ്മിര്‍ ഇഗോറോവിനെ അനായാസം കീഴടക്കിയ അമന്‍ ക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്‍ അല്‍ബേനിയയുടെ സലീംഖാന്‍ അബക്കരോവിനെതിരേ ഏകപക്ഷീയമായ വിജയം (12-0) നേടിയിരുന്നു. പക്ഷേ സെമിയില്‍ ജപ്പാന്റെ ലോകചാമ്പ്യന്‍ റി ഹുഗൂച്ചിയോട് പരാജയപ്പെട്ടതോടെയാണ് വെങ്കല പോരാട്ടത്തിനായെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.