Paris Olympics 2024: വീണ്ടും പ്രതീക്ഷ; ടേബിള്‍ ടെന്നീസിൽ ചരിത്രം കുറിച്ച് മനിക ബത്ര
ഇന്ത്യന്‍ താരം മനിക ബത്ര ടേബിള്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫ്രാന്‍സിന്റെ പ്രിതിക പവാഡെയ്‌ക്കെതിരെയാണ് മനിക ബത്രയുടെ വിജയം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം. ഒളിമ്പിക് ടേബിള്‍ ടെന്നീസില്‍ പുരുഷ വനിത സിംഗിള്‍സില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
ഒരു സെറ്റ് പോലും വിട്ടു കൊടുക്കാതെ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ മനിക നാല് ഗെയിമും സ്വന്തമാക്കി.11-9, 11-6, 11-9, 11-7 എന്ന സ്‌കോറിലാണ് പ്രിതിക പവാഡെയ്‌ക്കെതിരെ വിജയം നേടിയത്. ഈ വിജയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് കൂടിയാണ് ജീവന്‍ നല്‍കുന്നത്.
32 റൗണ്ടിന് മുകളില്‍ മുന്നേറിയതിലൂടെ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വനിത ടേബിള്‍ ടെന്നീസില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ്. ഇതിന് മുമ്പ് ടോക്കിയോ ഒളിമ്പിക്‌സില്‍ അജന്ത ശരത് കമലും 32ാം റൗണ്ടില്‍ എത്തിയിരുന്നു. ലോക റാങ്കിങ്ങില്‍ പ്രിതിക 19ാം സ്ഥാനത്തും മനിക 28ാം സ്ഥാനത്തുമാണ്. 1988ൽ ഒളിമ്പിക്സിൽ ടേബിള്‍ ടെന്നീസിൽ ഉള്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
ബ്രിട്ടന്റെ അന്ന ഹര്‍സിയുമായിട്ടായിരുന്നു 29 വയസ്സുകാരിയായ മനികയുടെ ഈ സീസണിലെ ആദ്യത്തെ മത്സരം. ടോക്കിയോ ഒളിമ്പിക്‌സിലെ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനമാണ് ഈ ഗെയിമിൽ മനിക കാഴ്ചവച്ചത്. പ്രീക്വാർട്ടറിലെ എതിരാളിയെ ഇന്നറിയാൻ കഴിയും. ഹോങ്കോങ്ങിന്റെ സു ചെങ്ഷു, ജപ്പാന്റെ മിയു ഹിരാനോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് പ്രിക്വാര്‍ട്ടറില്‍ നേരിടാനുള്ളത്.
Read Also: ദുരന്തഭൂമിയായി വയനാട്; മരണസംഖ്യ 60 ആയി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഇന്ത്യൻ ടേബിള്‍ ടെന്നീസിലെ സീനിയര്‍ താരമായ മനിക ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. ഇന്ത്യയുടെ ശ്രീജ അകുലയും ഇതേ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. സിങ്കപ്പൂരിന്റെ സെങ് ജിയാനെ തോല്‍പ്പിച്ചാല്‍ ശ്രീജയ്ക്ക് പ്രീക്വാര്‍ട്ടറില്‍ എത്താൻ സാധിക്കും. അതേ സമയം അജന്ത ശരത് കമലും ഹർമീത് ദേശായിയും പുറത്തായതോടെ പുരുഷ ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.
പാരീസ് ഒളിമ്പിക്സിൽ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് ഇനത്തിൽ ഇന്ന് ഇന്ത്യൻ താരങ്ങൾ മത്സരിക്കും.10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍- സരഭ്ജോത് സിങ് സഖ്യം ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ സിംഗിള്‍സില്‍ മനു ഭാകര്‍ വെങ്കല മെഡല്‍ നേടിയിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് കിട്ടിയ ഏക മെഡലാണിത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy