Wayanad Landslide Live Updates: നോവായി വയനാട്; ഉറ്റവരെ കാത്ത് ബന്ധുക്കൾ, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Wayanad Landslide Live Updates: ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. പിന്നീട് പുലർച്ചെ 4.10 ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി.

Written by - Zee Malayalam News Desk | Last Updated : Jul 31, 2024, 11:52 AM IST
Live Blog

Wayanad Landslide Live Updates: കല്‍പ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായിടത്ത് തെരച്ചിൽ പുരോഗമിക്കുന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. പിന്നീട് പുലർച്ചെ 4.10 ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി 

വിവിധയിടങ്ങളിൽ ഒറ്റപ്പെട്ടവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയതായാണ് വിവരം. നിരവധി പേര്ർ പരിക്കേറ്റ് ചികിത്സയിലാണ്. ഇനിയും ഒട്ടനവധിയാളുകളെ കണ്ടെത്താനുണ്ട്. 

31 July, 2024

  • 11:45 AM

    Wayanad Landslide Updates: 400ൽ അധികം വീടുകൾ ദുരന്തമേഖലയിലുണ്ടായിരുന്നു. 30 വീടുകൾ മാത്രമാണ് മുണ്ടക്കൈയിൽ ഇനി അവശേഷിക്കുന്നത്. 

  • 11:45 AM

    Wayanad Landslide Updates: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 168 ആയി

  • 08:45 AM

    Wayanad Landslide Updates: ചാലിയാർ പുഴയിൽ വീണ്ടും മൃതദേഹങ്ങൾ

    3 മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്നും ഇന്ന് കണ്ടെടുത്തത്.

  • 08:30 AM

    Wayanad Landslide Updates: 146 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

  • 07:15 AM

    Wayanad Landslide Updates: വയനാട്ടിൽ മരണസംഖ്യ 151 ആയി. രണ്ടാം ദിനത്തിലെ തിരച്ചിൽ തുടങ്ങി.

  • 21:15 PM

    Wayanad Landslide Updates: വയനാട് ഉരുൾപൊട്ടലിൽ മരണം 122 ആയി. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 

  • 19:15 PM

    Wayanad Landslide Updates: വയനാട്ടിലെ ദുരന്തഭൂമിയിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 113 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇനിയും നിരവധിയാളുകളെ കണ്ടെത്താനുണ്ട്. 

  • 18:00 PM

    Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 46 പേരെ തിരിച്ചറിഞ്ഞു. 

  • 17:00 PM

    Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. 107 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 98 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 

  • 17:00 PM

    Wayanad Landslide Updates: രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി മൂടൽ മഞ്ഞ്. രക്ഷ കാത്ത് ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. 

  • 16:30 PM

    Wayanad Landslide Updates: മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 46 മൃതദേഹങ്ങൾ. 28 പേരെ തിരിച്ചറിഞ്ഞു.

  • 16:00 PM

    Wayanad Landslide Updates: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത.

  • 15:15 PM

    Wayanad Landslide Updates: രക്ഷാദൗത്യത്തിനായി സൈന്യമെത്തി. പുഴയ്ക്ക് കുറുകെ താത്ക്കാലികമായ പാലം നിര്‍മ്മിക്കും.

     

  • 14:30 PM

    Wayanad Landslide Updates: വയനാട്ടിൽ മരണം 70 കവിഞ്ഞു

    വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 70 കഴിഞ്ഞു. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. 

  • 14:30 PM

    Wayanad Landslide Updates: പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു

    പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു. ജൂലൈ 30 മുതൽ ആഗസ്റ്റ് 5 വരെയാണ് നിരോധനം.  ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.  

  • 14:15 PM

    Wayanad Landslide Updates: കേരളത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  

  • 14:15 PM

    വയനാട് ചൂരൽ മലയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടലുണ്ടായതായി സൂചന. മുണ്ടക്കൈ പുഴയിൽ വൻ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റാൻ ശ്രമങ്ങൾ തുടരുകയാണ്.

  • 14:00 PM

    Wayanad Landslide Updates: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 76 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 

  • 13:30 PM

    Wayanad Landslide Updates: കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലേക്ക് 

    വയനാടിലെ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജോർകെ കുര്യൻ വനത്തിലേക്ക് തിരിച്ചു.  കേരളത്തിന് എല്ലാ സഹായങ്ങളും ഒരുക്കുമെന്ന് പ്രധാനമന്ത്രി 

  • 13:15 PM

    Wayanad Landslide Updates: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 60 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 

  • 13:15 PM

    Wayanad Landslide Updates: ​ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയതായി സൂചന.

  • 12:45 PM

    Wayanad Landslide Updates: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി. 

  • 12:45 PM

    Wayanad Landslide Updates: ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി സർക്കാരിനും ദുരിത ബാധിതരായ ജനങ്ങൾക്കുമൊപ്പം പ്രവർത്തനമാരംഭിച്ചു.

  • 12:15 PM

    Wayanad Landslide Updates: വയനാട്ടിലേക്ക് നേവി സംഘം എത്തും 

    വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം  അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്നാണ് റിപ്പോർട്ട്.

  • 12:00 PM

    Wayanad Landslide Updates: വയനാട് ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു 

    മുണ്ടക്കൈ ഉരുൾപ്പൊട്ടൽ മരണ സംഖ്യ 45 ആയി ഉയർന്നിരിക്കുകയാണ്.  മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്

  • 11:45 AM

    Wayanad Landslide Latest Updatest: എന്റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെ എല്ലാവർക്കുമൊപ്പം: പിഎം മോദി

    വയനാടിൻ്റെ ചില ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു. 

     

  • 11:30 AM

    Wayanad Landslide Updates: IDSFFK യുടെ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി

    വയനാട് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായി 16 മത് ഐഡിഎസ്‌എഫ്എഫ്കെയുടെ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാതായി റിപ്പോർട്ട്.

  • 11:30 AM

    Wayanad Landslide Updates: സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

    ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും

     

  • 11:30 AM

    Wayanad Landslide updates: ദുരന്തഭൂമിയിൽ ഡ്രോണുകൾ വിന്യസിച്ച് തിരച്ചിൽ

    ദുരന്തഭൂമിയിൽ പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

  • 11:30 AM

    Wayanad Landslide Latest: കൺട്രോൾ റൂം തുറന്നു

    വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനായി കൺട്രോൾ റൂം തുറന്നു

     

  • 11:15 AM

    Wayanad Landslide Updates: പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

    വയനാട്ടിലെ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു 

     

  • 11:15 AM

    Wayanad Landslide Updates: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

    തൃശൂർ മലക്കപ്പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

  • 11:00 AM

    Wayanad Landslide Updates: 24 മൃതദേഹങ്ങൾ ലഭിച്ചതായി ആരോഗ്യമന്ത്രി  

    വയനാട് ദുരന്തത്തിൽ 24 മൃതദേഹങ്ങൾ ലഭിച്ചുവെന്ന് ആർഗ്യമന്ത്രിൻ വീണാ ജോർജ്. മേപ്പാടിയിൽ നിന്നും 18 മൃതദേഹങ്ങളും , സ്വകാര്യ ആശുപത്രിയിൽ നിന്നും 5 മൃതദേഹങ്ങളുമാണ് ലഭിച്ചത്.  സംഭവ സ്ഥലത്ത് ഫോറൻസിക് സർജൻ ഉൾപ്പെടെ എത്തിയിട്ട് ഉണ്ട്. 70 ൽ അധികം ആളുകൾ പരുക്കേറ്റ് ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.

  • 11:00 AM

    Wayanad Landslide Updates: വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായിന് 225 സൈനികരെ വിന്യസിച്ചിട്ടുണ്ട്

     

  • 11:00 AM

    Wayanad Landslide Updates: വയനാട് ദുരന്തത്തിലേക് പ്രതികരണവുമായി ആനി രാജ  

     

  • 10:45 AM

    Wayanad Landslide Updates: സംസ്ഥാനത്ത് റെഡ് ഓറഞ്ച് അലർട്ടുകൾ

    സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട് എന്നീ നാല് ജില്ലകളിൽ IMD റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

     

  • 10:45 AM

    Wayanad Landslide Updates: വയനാട് ഉരുൾപൊട്ടലിൽ മരണം 41 കവിഞ്ഞു

    വയനാട്ടിനെ ദുരിതത്തിലാക്കിയ ഉരുൾപൊട്ടലിൽ മരണം 41 ആയിട്ടുണ്ട്. ഇന്ന് രാവിലെ രണ്ടു തവണയാണ് ദുരന്തമുണ്ടായത്.

  • 10:30 AM

    Wayanad Landslide Updates: വയനാട് ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്ന് അമിത് ഷാ

    വയനാട്ടിലെ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും. രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിന് എൻഡിആർഎഫ് രണ്ടാം സംഘം കേരളത്തിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

  • 10:15 AM

    Wayanad Landslide Updates: പ്രിയങ്കയും രാഹുലും വയനാട്ടിലേക്ക്

    ദുരന്തഭൂമിയിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തുമെന്ന് റിപ്പോർട്ട്

  • 10:15 AM

    Wayanad Landslide Updates: 11 വീടുകൾ പൂർണമായും തകർന്നു

    ദുരന്തത്തിൽ വിലങ്ങാട് 11 വീടുകൾ പൂർണമായും തകർന്നതായി റിപ്പോർട്ട് 

  • 10:15 AM

    Wayanad Landslide Updates: ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലോ?

    ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയം. പ്രദേശത്തേക്ക് വെള്ളം കുത്തിയൊലിച്ച് എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. രക്ഷാപ്രവര്‍ത്തകരേയും അവിടെ കുടുങ്ങിയവരേയും സ്ഥലത്ത് നിന്നും അഗ്നിരക്ഷാസേന ഒഴിപ്പിച്ചു.

  • 10:00 AM

    Wayanad Landslide Updates: വയനാട് ദുരന്തത്തിൽ മരണം 36 കവിഞ്ഞു

    വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. ഇതുവരെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുട്ടികളടക്കം 36 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്

  • 10:00 AM

    Wayanad Landslide Updates: വയനാട്ടിലേക്ക് സൈന്യം എത്തും

    വയനാട്ടിലെ ദുരന്തഭൂമിയിൽ കണ്ണൂരിൽ നിന്ന് 138 അംഗ സംഘവും കോഴിക്കോട് നിന്ന് 43 അംഗ സംഘവും എത്തും. അതുപോലെ വ്യോമ സേനയുടെ ഹോലികോപ്ടർ സുളൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും എത്തും.

  • 09:45 AM

    Wayanad Landslide Latest Updates: രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

    വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനങ്ങളും മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ചുകൊണ്ട് പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സന്തോഷ് കുമാർ എംപി റൂൾ 267 പ്രകാരം രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

  • 09:45 AM

    Wayanad Landslide Updates: പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം

    വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം

  • 09:45 AM

    Wayanad Landslide Updates: രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി സംസാരിച്ചു 

    വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കണമെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി രാഹുൽ ഗാന്ധി സംസാരിച്ചു. വയനാടിലെ സ്ഥിതി നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ അഭ്യർതിത്ഥിച്ചിട്ടുണ്ട്

  • 09:30 AM

    Wayanad Landslide Updates: ബാണാസുരസാഗർ ഡാം തുറന്നു

    ബാണാസുരസാഗർ ഡാം ഷട്ടർ തുറന്നു. തീരദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

  • 09:15 AM

    Wayanad Landslide Updates: സംഭവ സ്ഥലത്തേക്ക് കൂടുതൽ NDRF സംഘം എത്തും

    അ​ഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അം​ഗങ്ങൾ വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  മാത്രമല്ല എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കാനുള്ള നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

  • 09:15 AM

    Wayanad Landslide Updates: വടക്കൻ കേരളത്തിലെ ജില്ലകളിൽ റെഡ് അലർട്ട്

    കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

     

  • 09:15 AM

    Wayanad Landslide Updates: മുഖ്യമന്ത്രിയുടെ പ്രതികരണം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സാധ്യമായ  എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്നും. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച്  രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ടെന്നും. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്

Trending News