Paris Olympics 2024: സ്വപ്നിലിന്റെ സ്വപ്നം, ഇന്ത്യയുടെയും; ഷൂട്ടിംഗിൽ ഫൈനലിലേക്ക് യോഗ്യത നേടി സ്വപ്‌നില്‍ കുസാലെ
പുരുഷന്മാരുടെ 50മീ. 3 പൊസിഷൻ യോഗ്യതാ മത്സരത്തില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. പാരീസ് ഗെയിമില്‍ യോഗ്യത നേടുന്ന അഞ്ചാമത്തെ ഷൂട്ടറാണ് കുസാലെ.
പാരീസ് ഒളിമ്പിക്സ് ഷൂട്ടിംഗ് ഫൈനലില്‍ യോഗ്യത നേടി ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെ. പുരുഷന്മാരുടെ 50മീ. 3 പൊസിഷൻ യോഗ്യതാ മത്സരത്തില്‍ ഏഴാമതായാണ് കുസാലെ ഫിനിഷ് ചെയ്തത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
മനു ഭാകര്‍, സരബ്‌ജ്യോത് സിങ്, രമിത ജിന്‍ഡാല്‍, അര്‍ജുന്‍ ബബുത എന്നിവര്‍ക്ക് ശേഷം പാരീസ് ഗെയിമില്‍ യോഗ്യത നേടുന്ന അഞ്ചാമത്തെ ഷൂട്ടറാണ് കുസാലെ. ഇവരില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് മെഡല്‍ നേടാനായത്.
ഇന്ത്യന്‍ ഷൂട്ടര്‍മാരായ ഐശ്വര്യപ്രതാപ് സിങ് തോമറും കുസാലെയുമാണ് യോഗ്യത മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ 589-33x സ്‌കോര്‍ നേടിയ തോമര്‍ പതിനൊന്നാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ തോമര്‍ ഫൈനലിലെത്താതെ പുറത്തായി. എട്ടു പേരെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കുന്നത്. 590-38x സ്‌കോറാണ് കുസാൽ നേടിയത്. 594-38x സ്‌കോറിലൂടെ യോഗ്യതാ റൗണ്ടില്‍ ചൈനയുടെ ലിയു യുകുന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.
Read Also:വയനാടിനായി കൈകോർക്കാം; സഹായിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ടെന്ന് ദുൽഖർ സൽമാൻ
1995ല്‍ മഹാരാഷ്ട്രയിലെ രാധാനഗരിയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് കുസാലെജനിച്ചത്. 2009ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിപ്പിച്ച കൃട പ്രബോധിനി എന്ന കായിക പരിപാടിയില്‍ പങ്കെടുത്തത് കുസാലെയുടെ കായിക ജീവിതത്തിന് വഴിതിരിവായി. ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഒരു ഇനം തിരഞ്ഞെടുക്കണമെന്ന ഘട്ടത്തില്‍ കുസാലെ ഷൂട്ടിംഗ് തിരഞ്ഞെടുത്തു. തുടര്‍ന്ന് നിരവധി നേട്ടങ്ങളാണ് കുസാലെ സ്വന്തമാക്കിയത്.
2015 നടന്ന ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ വിഭാഗത്തില്‍ 50മീ. റൈഫിള്‍ പ്രോണ്‍3ല്‍ സ്വര്‍ണ്ണം നേടി. 59 നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു. ഇതില്‍ അദ്ദേഹം പരാജയപ്പെടുത്തിയത് ഗഗന്‍ നാരംഗിനെയും ചെയ്ന്‍ സിങിനെയുമാണ്.
കുറച്ച് വര്‍ഷങ്ങളായി അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിച്ചാണ് പാരീസ് ഗെയിമില്‍ കുസാലെ തന്റെ സ്വപ്‌നങ്ങള്‍ക്കായി എത്തിയത്. ടോണ്‍സിലൈറ്റിസ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വലച്ചിരുന്നു.
സ്വപ്‌നില്‍ കുസാലെയ്ക്ക് ഈ ഒളിമ്പിക്‌സ് വെറുമൊരു മത്സരം മാത്രമല്ല. നാളെ നടക്കുന്ന ഫൈനലില്‍ മെഡല്‍ നേടാനായാല്‍ കുസാലെ അറിയപ്പെടുക സെന്‍ട്രല്‍ റെയില്‍വെയിലെ പൂനെ ഡിവിഷനിലെ ടിടിഇ ആയിട്ടായിരിക്കില്ല, ഒളിമ്പിക് ജേതാവായിട്ടായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.