Paris Olympics 2024: അവസാന സെക്കന്‍ഡില്‍ ഒളിമ്പിക്‌സ് ചാമ്പ്യനെ മലര്‍ത്തിയടിച്ചു; വിനേഷ് ഫൊഗാട്ട് ക്വാര്‍ട്ടറില്‍
Vinesh Phogat into the quarterfinal: 0-2 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷം അവസാന സെക്കന്‍ഡിൽ യു സുസാകിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൊഗാട്ട് ക്വാർട്ടറിലേയ്ക്ക് യോഗ്യത നേടിയത്.
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ജപ്പാന്റെ യു സുസാകിയെയാണ് വിനേഷ് ഫോഗാട്ട് പരാജയപ്പെടുത്തിയത്.
0-2 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷം അവസാന സെക്കന്‍ഡിലാണ് വിനേഷ് ഫൊഗാട്ട് അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയത്. ക്വാര്‍ട്ടറില്‍ ഉക്രെയ്നിന്റെ ഒക്സന ലിവാച്ചാണ് ക്വാര്‍ട്ടറില്‍ വിനേഷിന്റ എതിരാളി. 2016ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് ഒക്‌സന ലിവാച്ച.
ALSO READ: ആദ്യ ത്രോയിൽ തന്നെ ഫൈനൽ; ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോഗ്യത നേടി നീരജ് ചോപ്ര
കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫൊഗാട്ട്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തി താരമെന്ന റെക്കോർഡും വിനേഷ് ഫൊഗാട്ടിന്റെ പേരിലാണ്. 2019ൽ നടന്ന ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ അത്‌ലറ്റും വിനേഷ് ഫൊഗാട്ടാണ്.
ഗുസ്തിക്കാരുടെ കുടുംബത്തിൽ നിന്നാണ് വിനേഷ് ഫൊഗട്ടിന്റെ വരവ്. അന്താരാഷ്ട്ര ഗുസ്തിക്കാരും കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളുമെല്ലാം വിനേഷ് ഫൊഗാട്ടിന്റെ കുടുംബത്തിലുണ്ട്. നേരത്തെ, ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിന് മുൻ നിരയിൽ വിനേഷ് ഫൊഗാട്ടുമുണ്ടായിരുന്നു. 2023 ജനുവരിയിലും ഏപ്രിലിലുമായി നടന്ന പ്രതിഷേധത്തിൽ വിനേഷ് ഫൊഗാട്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.