Pakistan Cricket Board: സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിച്ചത് 27 ലക്ഷത്തിന്റെ ബിരിയാണി..!! ബില്‍ കണ്ട് അമ്പരന്ന് PCB
പാക്കിസ്ഥാനില്‍ പരമ്പര തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ന്യൂസിലന്‍ഡ് ടീം പരമ്പര റദ്ദാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ന്യൂസിലന്‍ഡ് ടീം പിന്മാറിയത്.
Lahore: പാക്കിസ്ഥാനില്‍ പരമ്പര തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ന്യൂസിലന്‍ഡ് ടീം പരമ്പര റദ്ദാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ന്യൂസിലന്‍ഡ് ടീം പിന്മാറിയത്.
ന്യൂസിലന്‍ഡ് ടീമിന്‍റെ പിന്മാറ്റം ക് ക്രിക്കറ്റ് ബോര്‍ഡിന് (Pakistan Cricket Board - PCB) വലിയ നഷ്ടമാണ് വരുത്തിവച്ചത്. കളി നടക്കാത്തതുമൂലം ഉണ്ടായ നഷ്ടം നല്‍കിയ ഞടുക്കത്തില്‍നിന്നും മോചനം നേടുന്നതിന് മുന്‍പ് അടുത്തത് ഇതാ എത്തിക്കഴിഞ്ഞു...!!
ഇത്തവണ വില്ലനായത് ബിരിയാണിയാണ്....!! ബിരിയാണി എങ്ങിനെ PCB-യ്ക്ക് വില്ലനാകും എന്നല്ലേ?
ന്യൂസിലന്‍ഡ് ടീമിന് സുരക്ഷ ഒരുക്കിയ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണിയുടെ ബില്ലാണ് ഇപ്പോള്‍ PCB യ്ക്ക് തലവേദനയായിരിയ്ക്കുന്നത്. 27 ലക്ഷം രൂപയുടെ ബിരിയാണി ബില്‍ ആണ് PCB യ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ബില്‍ കണ്ട് ഞെട്ടിയിരിയ്ക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്....
ന്യൂസിലന്‍ഡ് ടീമിന്‍റെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥരേയാണ് വിന്യസിച്ചിരുന്നത്. ഇതുകൂടാതെ, പാക് സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു. ഇവര്‍ക്കെല്ലാം ഒരു ദിവസം രണ്ട് നേരം ബിരിയാണി നല്‍കിയിരുന്നു. ഇതിനാണ് 27 ലക്ഷം രൂപയുടെ ബില്ല് വന്നത്.
18 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പാക്കിസ്ഥാനില്‍ പരമ്പരയ്ക്കായി ന്യൂസിലന്‍ഡ് ടീം എത്തിയത്... കളിച്ചുമില്ല, എന്നാല്‍ രണ്ട് "ഞാടുക്കങ്ങള്‍" സമ്മാനിച്ച് ന്യൂസിലന്‍ഡ് ടീം മടങ്ങി...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...