Dubai : ഐപിഎല്ലിന് (IPL 2021) വീണ്ടും കോവിഡ് ഭീഷിണി. ഇന്ന് നടക്കാനിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസ് (Sunsriers Hyderabad vs Delhi Capitals) മത്സരത്തിന് മുന്നോടിയായി ഹൈദരാബാദിന്റെ പേസ് താരം ടി നടരാജൻ (T Natarajan) കോവിഡ് പോസിറ്റീവായി (COVID Positive).
മത്സരത്തിന് മുമ്പ് നടത്തിയ കോവിഡ് RT PCR ടെസ്റ്റിലാണ് താരം രോഗബാധിതനായി എന്ന് കണ്ടെത്തിയത്. നിലവിൽ നടരാജനിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ലയെന്ന് ഐപിഎൽ മാധ്യമ വിഭാഗം അറിയിച്ചു.
NEWS - Sunrisers Hyderabad player tests positive; six close contacts isolated.
More details here - https://t.co/sZnEBj13Vn #VIVOIPL
— IndianPremierLeague (@IPL) September 22, 2021
ഹൈദരാബാദിന്റെ ഓൾറൗണ്ടർ താരം വിജയ് ശങ്കർ ഉൾപ്പെടെ ആറ് പേരാണ് നിരീക്ഷണത്തിലായത്. വിജയ് ശങ്കറെ കൂടാതെ ടീം മാനേജർ വിജയ് കുമാർ ഫിസിയോ തെറാപിസ്റ്റ ശ്യാം സുന്ദർ, ഡോക്ർ അഞ്ജന വന്നൻ, ലോജിസ്റ്റിക് മാനേജറായ തുഷാർ ഖേഡ്കർ, നെറ്റ് ബോളർ പെരിയസ്വാമി ഗണേശണ എന്നിവരാണ് നിരീക്ഷണത്തിലായിരിക്കുന്നത്.
അതേസമയം ഇവരിൽ ഇന്ന് സെപ്റ്റംബർ 22 രാവിലെ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായിരുന്നു. അതിനാൽ ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപ്റ്റൽസ് നിശ്ചിയിച്ച പ്രകാരം നടത്തുന്നമെന്ന് ഐപിഎൽ ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യയിൽ ആരംഭിച്ച ടൂർണമെന്റിൽ ബയോബബിൾ ഭേദിച്ച് താരങ്ങളുക്കും മറ്റും കോവിഡ് ബാധ സ്ഥരീകരിച്ചതോടെയാണ് ഐപിഎൽ നടത്തുന്നത് യുഎഇലേക്ക് മാറ്റിയത്. അടുത്തിടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോച്ച് രവി ശാസ്ത്രിക്കുൾപ്പടെ ഇന്ത്യൻ ടീം മാനേജുമെന്റിലെ പലർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. അതെ തുടർന്ന് പര്യടനത്തിൽ മാഞ്ചസ്റ്ററിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന അവസാന മത്സരം റദ്ദാക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA