Pele Health Update : ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യ സ്ഥിതി മോശമായിയെന്ന് റിപ്പോർട്ട്. കാൻസറിന് ചികിത്സയിലുള്ള പെലെ കീമോതെറിപ്പായോട് പ്രതികരിക്കുന്നില്ലയെന്നാണ് രാജ്യാന്തര വാർത്ത ഏജൻസികളും സ്പോർട്സ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. മരുന്നുകളോടും ചികിത്സ രീതിയോടും പ്രതികരിക്കാത്ത ഫുട്ബോൾ ഇതിഹാസത്തെ പാലിയേറ്റിവ് കെയർ വിഭാഗത്തിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ മാസത്തിലുള്ള പരിശോധനയ്ക്കായി സാവോ പോളയിലെ ആശുപത്രിയിൽ എത്തിയതായിരുന്നു പെലെ. പരിശോധനയിൽ ബ്രസീൽ ഫുട്ബോൾ ഇതിഹാസത്തിന്റെ കരളിൽ അണുബാധ ഏറ്റതായി കണ്ടെത്തി. കുടാതെ ശ്വാസകോശത്തിലും അണിബാധയുണ്ടായതായി ബ്രസീലിയൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 


ALSO READ : Fifa World Cup 2022 : പാറിപറക്കാൻ കാനറികൾ; ടിറ്റെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കും


പെലെയിൽ നടത്താനിരുന്ന കീമോതെറാപ്പി നിർത്തിവെച്ചുയെന്നും താരത്തെ പാലിയേറ്റീവ് കെയർ വിഭാഗത്തിലേക്ക് മാറ്റിയെന്നും ബ്രീസിലയൻ പത്രമായ ഫോലാഹ് ഡി എസ്.പോളോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആരോഗ്യനില പഴയപടി തുടരുകയാണെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.


നേരത്തെ 2021 സെപ്റ്റംബറിൽ പെലെയെ വൻകുടലിൽ ട്യുമർ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സമീപകാലത്തായി നിരവധി ആരോഗ്യപ്രശ്​നങ്ങൾ പെലെയെ അലട്ടുന്നുണ്ടായിരുന്നു. നവംബറിൽ അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.