New Delhi : ലോക കേഡറ്റ് റെസലിങ് ചാമ്പ്യൻഷിപ്പിൽ (World Cadet Wrestling) ഇന്ത്യയുടെ പ്രിയ മാലിക്ക് (Priya Malik) സ്വർണം നേടിയത് വലിയ തോതിൽ വാർത്ത ആയിരിക്കുകയാണ്. വാർത്ത വന്നതിന് പിന്നാലെ ഹരിയാനയിൽ നിന്നുള്ള താരത്തിന് ആശംസകളുമായി വിവിധ മേഖലയിൽ നിന്നെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ ആശംസകളുടെ പെരുമഴ ആയപ്പോഴാണ് എല്ലാവർക്കും സംശയം തോന്നിയത് പ്രിയ മാലിക്ക് ഏത് ടൂർണമെന്റിലാണ് സ്വർണം നേടിയതെന്ന്. നിലവിൽ ടോക്കിയോയിൽ ഒളിമ്പിക്സ് നടക്കുന്ന സാഹചര്യത്തിൽ പലരും പ്രിയ മാലിക്കിനെ ടോക്കിയോ ഒളിമ്പിക്സ് ജേതാവ് എന്ന പേരിലാണ് ആശംസകൾ നേർന്നത്. ആ സംഘത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമയും ഉൾപ്പെട്ടിട്ടുണ്ട്.


ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി


പ്രിയ മാലിക്ക് സ്വർണം നേടിയത് ഒളിമ്പിക്സിൽ അല്ല ബൾഗേറിയുടെ തലസ്ഥാനമായ ബുദ്ധപെസ്റ്റിൽ വെച്ച് നടന്ന ലോക കേഡറ്റ് റെസലിങ് മത്സരത്തിലാണ് ഹരിയാന സ്വദേശിയായ ഇന്ത്യക്കായി സ്വർണം നേടിയത്. 


ഇഷാന്ത് ശർമയുടെ ട്വീറ്റാണ് ആദ്യ ശ്രദ്ധയിൽ പെട്ടത്. സംഭവം തെറ്റിപ്പോയി എന്ന് മനസിലാക്കിയ താരം ഉടൻ തന്നെ തന്റെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇഷാന്തിന്റെ ട്വീറ്റ് വൈറലാകുകയും ചെയ്തു.



ALSO READ : Tokyo Olympics 2020: ലോകത്തിന്റെ മിഴികൾ ടോക്യോയിലേക്ക്; ഒളിമ്പിക്സിന് തിരിതെളിഞ്ഞു


ഇഷാന്തിനെ കൂടാതെ നിരവധി പേരാണ് പ്രിയ മാലിക്കിന് ഒളിമ്പിക്സിൽ സ്വർണം ലഭിച്ചെന്ന് കരുതി സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കെവച്ചത്.



ALSO READ : Olympic Games Tokyo 2020: ഒളിമ്പിക്സിൻറെ ആ അഞ്ച് വളയങ്ങളുടെ പിന്നിലെ രഹസ്യം അറിയുമോ



ടൂർണമെന്റിന്റെ ഫൈനലിൽ ബെലാറസ് താരം ക്സേനിയാ പാറ്റപോവിച്ചിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് പ്രിയ സ്വർണ മെഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഒളിമ്പിക്സിൽ വെയ്റ്റ്ലിഫ്റ്റിങിൽ മീരബായി ചാനു ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രിയയുടെ വാർത്തയും കൂടി വന്നപ്പോഴാണ് പലരും തെറ്റിധരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.