ഇംഗ്ലണ്ടിനെതിരായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്ന ഇഷാന്ത് ശർമയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടം. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ പേസ് ബോളറെന്ന് നേട്ടമാണ് നാളെ ഇഷാന്ത് സ്വന്തമാക്കുന്നത്.
കപിൽ ദേവ് (1978-1994) 131 ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. 2007ൽ ബംഗ്ലാദേശിനെതിരെയാണ് ഇഷാന്ത് ആദ്യമായി അന്തരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ പന്തെറിഞ്ഞത്. 99 മത്സരങ്ങളിൽ നിന്ന് ഇഷാന്ത് 302 വിക്കറ്റുകൾ നേടിട്ടുണ്ട്. കപിൽ ദേവിന് 131 മത്സരങ്ങളിൽ 434 വിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.
നിലവിൽ ഇംഗ്ലണ്ടിന്റെ ജെയ്മി ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡുമാണ് ഇഷാന്ത് ശർമ്മയെക്കാൾ കൂടുതൽ മത്സരങ്ങളിൽ പന്തെറിഞ്ഞിട്ടുള്ളത്. ആൻഡേഴ്സൺ 158ും ബ്രോഡ് 145ും ടെസ്റ്റ് മത്സരങ്ങളിലാണ് ഇംഗ്ലീഷ് ടീമിനായി കളിച്ചിട്ടുള്ളത്.
നിലവിൽ നിശ്ചിത ഓവർ മത്സരങ്ങളിൽ പങ്കെടുക്കാതെ ഒരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബോളറായിട്ടാണ് ഇഷാന്ത് ഇന്ത്യക്കായി കളത്തിൽ ഇറങ്ങുന്നത്.
നാളെ നവീകരിച്ച മോട്ടേറെ സർദാർ പട്ടേൽ സ്റ്റേഡിയമാണ് ഇഷാന്തിന്റെ 100-ാം ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നുത്. ചെന്നൈയിൽ വെച്ച് നടന്ന ആദ്യ രണ്ട് ടെസ്റ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരങ്ങൾ വീതം ജയിച്ചിട്ടുണ്ട്.