അഞ്ച് വളയങ്ങളും അഞ്ച് വർണങ്ങളും ഒളിമ്പിക്സിൻറ അടയാളമായി മാറിയ ചിഹ്നമാണിത്. 1920 മുതലാണ് ഇൗ വളയങ്ങൾ ഒളിമ്പിക്സിന്റെ ഭാഗമായി മാറിയത്. ഒാരോ വളയങ്ങൾക്കും ഒാരോ പ്രത്യേകതകളാണുള്ളത്. അഞ്ച് ഭൂഖണ്ഢങ്ങളെയാണ് ഈ അഞ്ച് വളയങ്ങൾ പ്രതിനിധീകരിക്കുന്നത്.
ഇതിൽ മഞ്ഞ നിറം ഏഷ്യാ ഭൂഖണ്ഢത്തെ പ്രതിനിധീകരിക്കുന്നു. കറുപ്പ് ആഫ്രിക്കയെയും, നീല യൂറോപ്പിനേയും, പച്ച ഓസ്ട്രേലിയയേയും, ചുവപ്പ് അമേരിക്കയേയും പ്രതിനിധീകരിക്കുന്നു. അതിൽ ആറാമത് വർണമായി വെളുപ്പ് നിറം അറിയപ്പെടുന്നു. കാരണം വെളുപ്പ് പതാകയുടെ നിറമാണ്.
ALSO READ : Indian team at tokyo olympics 2021: ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യൻ ടീമിൻറെ എൻട്രി ഇങ്ങിനെയായിരുന്നു
1920ലെ ആന്റവെർപ്പിൽ നടന്ന വേനൽകാല ഒളിമ്പിക്സ് മുതലാണ് ഈ എംബ്ലം നിലവിൽ വന്നത്. അഞ്ച് വർണങ്ങൾ നിറഞ്ഞ വളയങ്ങൾ രാജ്യങ്ങൾ തമ്മിലുളള ഒത്തൊരുമയും സ്നേഹവും ഉയർത്തുന്നതിനൊപ്പം ലോകം ഒരു കുടക്കീഴിലാണെന്ന സന്ദേശവും നൽകുന്നു.
പുരാതന ഗ്രീസിലാണ് ഒളിമ്പിക്സിന്റെ തുടക്കം. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായാണ് അവ നടത്തി പോന്നത് . നാലു വർഷത്തിലെരിക്കൽ ഗ്രീക്ക് നഗരമായ ഒളിമ്പ്യയിൽ സ്യൂസ് ദേവനെ ആദരിക്കാനാണ് അവ ആചരിക്കുന്നത് .
ചരിത്ര രേഖകൾ പ്രകാരം ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടക്കുന്നത് . 182മീറ്റർ ഓട്ടം എന്ന ഒറ്റ കായിക ഇനം മാത്രമാണ് ആദ്യ ഒളിമ്പിക്സ് മത്സരത്തിലുണ്ടായിരുന്നത് . എ.ഡി 349ൽ തിയോഡോസിയസ്സ് ചക്രവർത്തി നിർത്തലാക്കുന്നതുവരെ അതു തുടർന്നുകൊണ്ടിരു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...