പാകിസ്ഥാൻ സൂപ്പർ ലീഗിന് ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാളും കാണികൾ ഉണ്ടെന്ന് അവകാശവാദവുമായി പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. ഡിജിറ്റൽ കാണികളുടെ എണ്ണത്തിലാണ് പിഎസ്എൽ ഐപിഎല്ലിനെ മറികടന്നതെന്ന് പിസിബി ചെയർമാൻ അറിയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്റ് ലീഗിനെക്കാളും കാണികൾ പിഎസ്എല്ലിന് ഉണ്ടെന്നുള്ള പിസിബി ചെയർമാന്റെ അവകാശവാദം ഐപിഎൽ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം 150 മില്യൺ പേർ ഓൺലൈനിലൂടെ പിഎസ്ൽ കണ്ടു. ഐപിഎല്ലിനാകട്ടെ കഴിഞ്ഞ സീസണിൽ ഏകദേശം 130 മില്യൺ കാണുകളെ ഡിജിറ്റലിൽ നിന്നും ലഭിച്ചത്. ഇത് പാകിസ്ഥാന്റെ വിജയമാണെന്ന് നജാം സേതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


ALSO READ : Dhoni’s Retirement : "ഇത് അദ്ദേഹത്തിന്റെ അവസാന വർഷമാണെന്ന് ആരും പറഞ്ഞിട്ടില്ല"; ധോണിയുടെ വിരമിക്കലിനെ കുറിച്ച് ദീപക് ചഹർ


അതേസമയം 2023 മുതലുള്ള ഐപിഎൽ സീസണിന്റെ ടെലിവിഷൻ, ഡിജിറ്റൽ അവകാശം വിറ്റ് പോയത് 48,950 കോടി രൂപയ്ക്കാണ്. ഒരു മത്സരത്തിന് 107.5 കോടി രൂപയാണ് ബിസിസിഐ സാറ്റ്ലൈറ്റ്, ഡിജിറ്റൽ അവകാശത്തിലൂടെ നേടുന്നത്. 2027 വരെയാണ് കാലാവധി. ഇത്തവണ സാറ്റ്ലൈറ്റ് ഡിജിറ്റൽ അവകാശങ്ങൾ രണ്ട് വ്യത്യസ്ത മാധ്യമങ്ങൾക്കാണ് ബിസിസിഐ ലേലത്തിലൂടെ അനുവദിച്ചിരിക്കുന്നത്. ഡിസ്നി സ്റ്റാറിന് ടെലിവിഷൻ അവകാശവും വയകോം മീഡിയ ഗ്രൂപ്പിന് ഡിജിറ്റൽ അവകാശവുമാണ് ബിസിസിഐ നൽകിയിരിക്കുന്നത്.


മാർച്ച് 31നാണ് ഐപിഎൽ 2023 സീസൺ ആരംഭിക്കുക. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് ഉദ്ഘാടന മത്സരത്തിന് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് സിഎസ്കെയുടെ എതിരാളി. അതേസമയം പിഎസ്എൽ ഏറ്റവും പുതിയ സീസൺ ഈ മാർച്ച് 18നാണ് അവസാനിച്ചത്. ഫൈനലിൽ മുൾട്ടാൻ സുൽത്താൻസിനെ ഒരു റൺസിന് തോൽപ്പിച്ച് ലാഹോർ ക്വാലൻഡേഴ്സ് കിരീടം നിലനിർത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.