Australian Open 2022 | റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ; സ്പാനിഷ് താരത്തിന്റെ 21 ഗ്ലാൻഡ് സ്ലാം കിരീട നേട്ടം
Rafeal Nadal - 13 വർഷങ്ങൾക്ക് ശേഷമുള്ള നദാലിന്റെ ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടമാണിത്
മെൽബൺ : രണ്ട് സിറ്റികൾക്ക് പിന്നിൽ നിന്നതിന് ശേഷം തിരിച്ചടിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട റാഫേൽ നദാൽ. ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെഡ്വെദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് താരം തോൽപ്പിച്ചത്. നദാലിന്റെ കരിയറിലെ 21 ഗ്രാൻഡ് സ്ലാം കിരീടമാണിത്.
ലോക രണ്ടാം നമ്പർ താരത്തോടെ 2-6, 6-7 എന്ന് പിന്നിട്ട് നിന്ന് നദാൽ പിന്നീടുള്ള സെറ്റിൽ തന്റെ അപ്രമാദിത്വം സൃഷ്ടിക്കുകയായിരുന്നു. ഏകദേശം അഞ്ചര മണിക്കൂർ നീണ്ട് നിന്ന പോരാട്ടത്തിൽ 2-6,6-7,6-4,6-4,6-4 എന്ന സ്കോറിനാണ് നദാൽ തനിക്ക് ഏറെ നാളായി നഷ്ടമായ ഗ്ലാൻഡ് സ്ലാം കിരീടത്തിൽ വീണ്ടും മുത്തമിടാൻ സാധിച്ചത്.
ഇതോടെ നോവാക് ജോക്കോവിച്ച് റോജർ ഫെഡറെർ എന്നിവർക്കൊപ്പമുള്ള ഗ്രാൻഡ് സ്ലാം കിരീട വേട്ടയിൽ സ്പാനിഷ് താരവും കൂടി സജീവമായിരിക്കുകയാണ്. മറ്റ് രണ്ട് താരങ്ങൾ 20 ഗ്രാൻഡ് സ്ലാമുകൾ നേടിയപ്പോൾ മെൽബണിലെ ജയത്തോടെ സ്പാനിഷ് താരം ഗ്രാൻഡ് സ്ലാം നേട്ടം 21 ആയി ഉയർത്തി. വാക്സിനേഷൻ വിവാദത്തെ തുടർന്ന് സെർബിയൻ താരം ജോക്കാവിച്ചിനും പരിക്കിനെ തുടർന്ന് ഫെഡറെറർക്കും ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞത്.
13 വർഷങ്ങൾക്ക് ശേഷമുള്ള നദാലിന്റെ ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടമാണിത്. നാല് ഗ്രാൻഡ് സ്ലാം കീരിടങ്ങളിൽ രണ്ട് തവണ മുത്തിമുടുന്ന നാലാമത്തെ താരമാണ് നദാൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.