റാഞ്ചി: റാഞ്ചിയിൽ ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ നടക്കുന്ന മൂന്നാം ടെസ്​റ്റ്​ സമനിലയിൽ. മധ്യനിരയിൽ പീറ്റർ ഹാൻഡ്സ്കോം ഷോണ്‍ മാർഷ് എന്നിവരുടെ പോരാട്ട വീര്യമാണ് ഓസീസിന് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്. അവസാന ദിനം ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എട്ട് വിക്കറ്റ് നേടാനിറങ്ങിയ ഇന്ത്യയ്ക്ക് വിനയായത് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹാൻഡ്സ്കോമ്പ്-ഷോണ്‍ മാർഷ് സഖ്യമാണ്. ഇരുവരും പൊരുതി നേടിയ അർധ സെഞ്ചുറികൾ ഇന്ത്യയുടെ വിജയം തട്ടിയകറ്റുകയായിരുന്നു. സഖ്യം 124 റണ്‍സ് കൂട്ടിച്ചേർത്ത് ഓസീസിനെ തോൽവിയുടെ കരയിൽ നിന്നും കയറ്റി. ഇന്ത്യൻ ബോളിങ്​ നിരയിൽ 4 വിക്കറ്റ്​ നേടിയ രവീന്ദ്ര ജഡേജ മാത്രമാണ്​ മികച്ച പ്രകടനം കാഴ്​ചവെച്ചത്​.


ഓസ്​ട്രേലിയയുടെ ഒന്നാം ഇന്നിങ്​സ്​ സ്​കോറായ 451 റൺസി​നെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്​സിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 603 റൺസെടുത്തിരുന്നു. ചേ​തേശ്വർ പൂജാരയുടെയും വൃദ്ധിമാൻ സാഹയുടെയും സെഞ്ച്വറികളാണ്​ ഇന്ത്യക്ക്​ മികച്ച​ സ്​കോർ സമ്മാനിച്ചത്​. പരമ്പരയിലെ നാലാം മൽസരം മാർച്ച്​ 25 മുതൽ ധർമ്മശാലയിൽ നടക്കും.


സമനിലയോടെ പരമ്പരയിലെ അവസാന ടെസ്റ്റ് നിർണായകമായി. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്ന് വീതം ജയിച്ച് ഇന്ത്യയും ഓസ്ട്രേലിയയും തുല്യത പാലിക്കുകയാണ്. പരന്പരയിലെ നാലാം ടെസ്റ്റ് 25ന് ധർമശാലയിൽ തുടങ്ങും.