Bengaluru: മുൻ ഇന്ത്യൻ ടീം ബാറ്റിങ് പരശീലകനായിരുന്ന സഞ്ജെയ് ബാങറെ IPL ടീമായ Royal Challengers Bangalore തങ്ങളുടെ Batting Consultant ആയി നിയമിച്ചു. ഈ വർഷം നടക്കാൻ പോകുന്ന സീസണിലേക്കാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ ബാങ്റെ RCB ബാറ്റിങ് പരശീലകനായി തെരഞ്ഞെടുത്തത്. 2019 ലോകകപ്പിന് ശേഷം ബാങറുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലന കരാർ അവസാനിക്കുകയായിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

2014ൽ ഡങ്കൺ ഫ്ലെച്ച‍ർ ഇന്ത്യയുടെ ഹെഡ് കോച്ചായ കാലത്താണ് ബാങർ ഇന്ത്യൻ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ ഇടം നേടുന്നത്. തുടർന്ന് അനിൽ കുംബ്ലയും ശേഷം രവി ശാസ്ത്രിയും (Ravi Shastri) ഇന്ത്യൻ ടീമിന്റെ കോച്ചായപ്പോഴും ബാങർ ബാറ്റിങ് കോച്ചായി തന്നെ തുടരുകയായിരുന്നു. 2019 ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായ മത്സരത്തിന് ശേഷം ബാങറുടെ കാലാവധി അവസാനിക്കുകയായിരുന്നു.


ALSO READ: IND vs ENG: Virat Kohli ചെറുത്ത് നിന്നിട്ടും Chennai യിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റൺസിന്റെ തോൽവി


ബാങർ ബാറ്റിങ് കോച്ചായിരുന്ന കാലത്തായിരുന്നു ടെസ്റ്റിൽ റാങ്കിൽ  അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം ഒന്നാം റാങ്കിലേക്ക് ഉയ‍ത്തപ്പെട്ടത്. 2014ൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ (King XI Punjab) അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച ബാങറെ അടുത്ത സീസണിൽ ഹെഡ് കോച്ചായി പഞ്ചാബ് ടീം മാനേജ്മെന്റ് നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ടീം ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫായിരിക്കെ മറ്റൊരു ടീമിന് വേണ്ടി പ്രവർത്തിക്കുന്നത് വിവാദമാകുന്ന സാഹചര്യത്തിൽ ബാങർ പഞ്ചാബിന്റെ ഹെഡ് കോച്ചിങ് സ്ഥാനത്ത് നിന്ന് പിന്മാറുകയായിരുന്നു. 


ALSO READ: IPL: 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ താരമായി ക്യാപ്റ്റന്‍ കൂള്‍ MS Dhoni


ബാങർ ആർസിബിയുടെ പ്രീ സീസൺ കോച്ചിങ് ക്യാമ്പിൽ ഉടൻ ചേരുമെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 18ന് ചെന്നൈയിൽ വെച്ചാണ് ഐപിഎൽ ലേലം (IPL Auction) വിളി നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.