Mumbai: IPLന്‍റെ ചരിത്രത്തില്‍ 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ താരമായി മുന്‍ ക്യാപ്റ്റന്‍ MS Dhoni...
ഐപിഎല്ലിന്‍റെ (IPL) വിവിധ സീസണുകളിലായി 150 കോടി രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരമെന്ന അപൂര്‍വ നേട്ടമാണ് എം എസ് ധോണി (MS Dhoni) സ്വന്തമാക്കിയിരിയ്ക്കുന്നത്. വിവിധ സീസണുകളിലായി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നും റൈസി൦ഗ് പൂനെയില്‍നിന്നുമായി ഇതിനോടകം താരം പ്രതിഫലമായി നേടിയത് 152 കോടി രൂപയാണ്.
IPL 2021 സീസണില്‍ 15 കോടി രൂപയാണ് താരത്തിന് പ്രതിഫലം. 2018 മുതല്‍ 15 കോടി രൂപയാണ് താരത്തിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) മുടക്കുന്നത്. 2008 ല്‍ 6 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവര്‍ഷം താരത്തിന് അതേ തുകയാണ് പ്രതിഫലമായി ലഭിച്ചത്.
2020 IPL അവസാനിച്ചപ്പോള്‍ 137 കോടിയായിരുന്നു ധോണിയുടെ സമ്പാദ്യം. 2021ല്‍ അതേ തുകയ്ക്ക് ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ തീരുമാനിച്ചതോടെയാണ് ധോണിയുടെ IPL സമ്പാദ്യം 150 കോടി കടന്നത്.
2008ലെ IPL മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനാണ് ധോണി. ഇടയ്‌ക്ക് ടീമിന് വിലക്ക് വന്നപ്പോള്‍ മാത്രമാണ് താരം ചെന്നൈ ജേഴ്‌സിയില്‍ കളിക്കാന്‍ ഇറങ്ങാതിരുന്നത്.
നിലവില്‍ ഒരു സീസണില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനായ വിരാട് കോഹ്ലിയാണ് (Virat Kohli) . 17 കോടി രൂപയാണ് താരത്തിനായി ബാംഗ്ലൂര്‍ ചെലവിടുന്നത്.
എം എസ് ധോണിയ്ക്ക് തൊട്ടുപിന്നാലെ രോഹിത് ശര്‍മയാണ് (Rohit Sharma) നില്‍ക്കുന്നത്. രോഹിത് ശര്‍മയ്ക്ക് 15 കോടി രൂപയാണ് ഒരു സീസണില്‍ നിന്നുള്ള വരുമാനം. വിവിധ സീസണുകളില്‍ നിന്നായി രോഹിത് ശര്‍മ ഇതുവരെ 146.6 കോടി രൂപ പ്രതിഫലമായി നേടി. മൂന്നാം സ്ഥാനത്ത് കോഹ്ലിയാണുള്ളത്. 143.2 കോടി രൂപയാണ് കോഹ്ലി ഇതുവരെ നേടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.