മിലാന്‍: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ആവേശപ്പോരാട്ടത്തിനൊടുവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്. മാഡ്രിഡുകാരുടെ ബലപരീക്ഷണമായി മാറിയ ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങിയത്. ഷൂട്ടൗട്ടില്‍ 5-3ന് റയല്‍ പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. അത്ലറ്റികോക്ക് മൂന്നാം വട്ടം മടക്കവും. അത്ലറ്റികോയുടെ യുവാന്‍ ഫ്രാന്റെ  ഷോട്ട് പോസ്റ്റില്‍ തട്ടി വഴിമാറിയപ്പോള്‍ റയല്‍ മുഴുവനും ലക്ഷ്യത്തിലെത്തിച്ചു. ലൂകാസ്, മാഴ്സലോ, ബെയ്ല്‍, റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് റയലിനായി വലകുലുക്കിയത്.