Mumbai : IPL ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണിന് (Sanju Samson) ആദ്യ മത്സരത്തിൽ തോൽവി. സെഞ്ചുറി നേടിയ സഞ്ജു ടീമിന്റെ ജയത്തിന് നാല് റൺസ് മുമ്പ് അവസാന പന്തിൽ പുറത്താകുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ പഞ്ചാബ് കിങ്സ 221ന് 6, രാജസ്ഥാൻ റോയൽസ് 217ന് 7


ടോസ് നേടിയ സഞ്ജു പഞ്ചാബിനെ ബാറ്റിങ്ങനയിക്കുകയായിരുന്നു. ഓപ്പണിങ് മയാങ്ക് അ​ഗർവാൾ ഒഴികെ എല്ലാ താരങ്ങളും മികച്ച രീതിയിൽ പഞ്ചാബിനായി ബാറ്റി വീശി. പഞ്ചാബ് കിങ്സ് നായകൻ കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. രാഹുൽ 50 പന്തിൽ 91 റൺസും, ദിപക് ഹൂഡ 28 പന്തിൽ 64 റൺസും, ​ക്രിസ് ​ഗെയിൽ 28 പന്തിൽ 40 റൺസും എടുത്തു. അവസാന ഓവറിൽ രാഹുൽ സെഞ്ചുറി നഷ്ടമായി പുറത്താകുന്നത്.


ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും


ബോളിങിൽ വിചിത്രമായ പരീക്ഷണമായിരുന്നു സഞ്ജു രാജസ്ഥാനിൽ നടത്തിയത്. എട്ട് ബോളർമാരെയാണ് 20 ഓവറിൽ മത്സരത്തിൽ സഞ്ജു ആശ്രയിച്ചത്. അതിൽ മൂന്ന് ബോളർമാർ നാല് വീതവും ശ്രയ്സ് ​ഗോപാൽ മൂന്ന് ഓവറുമാണ് ചെയ്തത്. രാജസ്ഥാനായി ചേതൻ സഖറിയ മൂന്ന് വിക്കറ്റും  ക്രിസ് മോറിസ് രണ്ട് വിക്കറ്റ് വീതം നേടി.


222 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയപ്പോഴും സഞ്ജു പരീക്ഷണം നടത്താൻ തന്നെയാണ് തീരുമാനിച്ചത്. കൂറ്റൻ അടികൾക്ക് ആദ്യം തന്നെ തുടക്കമിടാൻ ബെൻ സ്റ്റോക്കിസിനെ അദ്യം തന്നെ ഇറക്കുകയായിരുന്നു. പക്ഷെ നിർഭാ​ഗ്യമെന്നാൽ അതും ഫലിച്ചില്ല. പിന്നീട് വൺ ഡൗൺ ഇറങ്ങി ടീമിന്റെ ജയത്തിന്റെ ഉത്തരവാദിത്വം സഞ്ജു ഏറ്റെടുത്ത് സെഞ്ചുറി നേടി.


ALSO READ : IPL 2021 SRH vs KKR : സൺറൈസേഴ്സിനെ അവസാനം പിടിച്ച് കെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, KKR ന് പത്ത് റൺസ് വിജയം


ഐപിഎല്ലിൽ സഞ്ജുവിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ്. കൂടാതെ ഐപിഎല്ലിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന വ്യക്ത​ഗത സ്കോറും സഞ്ജുവിന്റെ വകയാണ്. 63 പന്തിൽ 7 സിക്സറുകളും 12 ബൗണ്ടറികളും നേടി ഇന്നിങ്സിന്റെ അവസാന പന്തിലാണ് സഞ്ജു പുറത്തായിത്.


സഞ്ജുവിനൊപ്പം ജോസ് ബട്ലറും, ശിവം ഡ്യൂബയും, റയാൻ പരാ​ഗും ചേർന്ന് ചെറു ഇന്നിങ്സുകൾ തുടങ്ങിയെങ്കിലും അവയ്ക്കൊന്നും 50 റൺസ് കൂട്ടുകെട്ടിന്റെ  ആയുസ് പോലുമില്ലായിരുന്നു. അവസാന ഓവറിൽ 13 റൺസ് ജയിക്കാൻ വേണമെങ്കിലും നാല് റൺസ് അകലെ ആയിരുന്നു രജസ്ഥാൻ തോൽവി. ഒരു സിക്സറടിച്ചെങ്കിലും പിന്നീട് രണ്ട് പന്തിൽ ബൗണ്ടറിത കണ്ടെത്താൻ സഞ്‍ജുവിന് സാധിച്ചില്ല. സഞ്ജു സാംസൺ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.


ALSO READ : IPL 2021 CSK vs DC : ഡൽഹി ക്യാപിറ്റിൽസിനെതിരെയുള്ള തോൽവിക്ക് ശേഷം എം എസ് ധോണിക്ക് വീണ്ടും മറ്റൊരു തിരിച്ചടി


നാളെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യൻസ് തമ്മിലാണ് മത്സരം. ആദ്യ മത്സരത്തിലെ ജയം എന്ന ആത്മവിശ്വാസത്തോടെയാണ് കെകെആർ നാളെ മൂബൈയെ നേരിടുന്നത്. ചെന്നൈയിൽ വെച്ച് വൈകിട്ട് 7.30 ആണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.