മായങ്ക് അഗര്‍വാളിനെ ടീം ഇന്ത്യയില്‍ തഴയപ്പൊനുളള കാരണം വെളിപ്പെടുത്തി ബിസിസിഐ

  

Last Updated : Feb 27, 2018, 04:46 PM IST
മായങ്ക് അഗര്‍വാളിനെ ടീം ഇന്ത്യയില്‍ തഴയപ്പൊനുളള കാരണം വെളിപ്പെടുത്തി ബിസിസിഐ

ബംഗളൂരു: അഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ച്ച വെക്കുന്ന കര്‍ണാടക ബാറ്റ്സ്മാന്‍ മായങ്ക് അഗര്‍വാളിനെ അറിയാത്തവര്‍ ഇപ്പോള്‍ വിരളമാണ്.  മായങ്കിനെ ടീം ഇന്ത്യയില്‍ തഴയപ്പൊനുളള കാരണം വെളിപ്പെടുത്തി ബിസിസിഐ മുതിര്‍ന്ന അംഗം.

സെലക്ഷന്‍ കമ്മിറ്റി ഒരു നിശ്ചിത പാറ്റേണ്‍ പിന്തുടരുന്നതുകൊണ്ടാണ് മയാങ്കിനെ പരിഗണിക്കാതിരുന്നതെന്നും. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന ഏതെങ്കിലും ഒരു താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ അതിന് മുമ്പ് അയാള്‍ സീസണില്‍ ഇന്ത്യ എ ടീമിനായി കളിച്ചിരിക്കണം. ഈ സീസണില്‍ മയാങ്ക് ഇന്ത്യ എ ക്കായി കളിക്കാത്തതിനാലാണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്നാണ് അദ്ദേഹം പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് മയാങ്കിനെ ഇന്ത്യ എയ്ക്ക് കളിക്കാനായി പരിഗണിച്ചില്ലെന്നത് ബിസിസിഐയോ സെലക്ഷന്‍ കമ്മിറ്റിയോ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍  മയാങ്ക് പറയുന്നത് ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് തന്‍റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനില്ലെന്നുമാണ്.   

വിജയ് ഹസാരെ ട്രോഫിയില്‍ 109, 84, 28, 102, 89, 140, 81 എന്നിങ്ങനെ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെച്ചപ്പോഴായിരുന്നു മായങ്ക് ഒരിക്കല്‍ കൂടി തഴയപ്പെട്ടത്. രഞ്ജി ട്രോഫിയില്‍ 105.45 ശരാശരിയില്‍ 1160 റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 28.66 ശരാശരിയില്‍ 258 റണ്‍സും മയാങ്ക് അടിച്ചെടുത്തു.

മൂന്ന് ഫോര്‍മാറ്റിലുമായി ഈ സീസണില്‍ മാത്രം നേടിയത് 2051 റണ്‍സ് ആണ്. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കി ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പരക്ക് യുവനിരയെ അയക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ മയാങ്കിനെ പുറത്തിരുത്താനായിരുന്നു ബിസിസിഐയുടെ തീരുമാനം. ഇത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.

Trending News