ലോകക്രിക്കറ്റിലെ സെഞ്ച്വറികളുടെ തോഴന്‍ എന്ന് വിശേഷിപ്പിക്കുന്ന‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കന്നി സ്വെഞ്ചുറിക്ക് ഇന്ന് 22 വയസ്. 1994 ല്‍ ഇതേ ദിവസമായിരുന്നു സച്ചിന്‍ തന്‍റെ കന്നി ഏകദിന സ്വെഞ്ചുറി കുറിച്ചത്. കൊളംബോയില്‍ ഓസീസിനെതിരെ തന്‍റെ എഴുപ്പത്തിഒന്‍പതാമത്തെ മത്സരത്തിലാണ് ലിറ്റില്‍ മാസ്റ്ററുടെ കന്നി ഏകദിന സെഞ്ച്വറി പിറന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയ്ക്കും ഓസീസിനും പുറമെ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ കൂടി പങ്കെടുത്ത വേള്‍ഡ് സീരീസായിരുന്നു ടൂര്‍ണമെന്റ്. മത്സരത്തില്‍ 130 പന്തില്‍ നിന്നും സച്ചിന്‍ 110 റണ്‍സെടുത്തു. സച്ചിന്‍റെ ഇ്ന്നിംഗ്‌സിന്റെ മികവില്‍ ഇന്ത്യ 31 റണ്‍സിന് വമ്പന്‍മാരായ ഓസീസിനെ അട്ടിമറിച്ചു. ഓസീസ് ബൗളിങ് നിരയിലെ ശക്തരായ ക്രെയിഗ് മക്ഡര്‍മോട്ട്, മഗ്രാത്ത്, ഷെയിന്‍ വോണ്‍ എന്നിവരെല്ലാം അന്ന് സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇന്ത്യ എട്ടുവിക്കറ്റിന് 246 എടുത്തപ്പോള്‍ ഓസീസ് 215 റണ്‍സിന് പുറത്തായി. വീഡിയോ കാണാം.