മുംബൈ:ലണ്ടനിലെ ഒരു ആശുപത്രിയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായി.  ഇടത് കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം കാലിന്‍റെ ഫോട്ടോ സഹിതമുള്ള ചിത്രം സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചു താരം‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിരിമിക്കലിനു ശേഷവും ചില പരിക്കുകള്‍ വേട്ടയാടുകയാണെന്നും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ താന്‍ ഉടന്‍ വീണ്ടും തിരിച്ചു വരുമെന്നും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചിത്രത്തോടൊപ്പം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.


100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ക്കുടമയായ ഏക ക്രിക്കറ്റ് താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.200 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സും അദ്ദേഹത്തിന്‍റെ പേരിലുണ്ട്. 2012 ഡിസംബറില്‍ ഏകദിനത്തില്‍ നിന്നും   വിരമിച്ച സച്ചിന്‍ തൊട്ടടുത്ത വര്‍ഷം ഇരുന്നൂറാമത്തെ ടെസ്റ്റ് മല്‍സരം കളിച്ച ശേഷം ക്രിക്കറ്റിനോട് പൂര്‍ണ്ണമായും വിടപറഞ്ഞു.