കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയ സെഞ്ചുറി വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് സമര്‍പ്പിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍പ്രദേശിനെതിരെ ബംഗാളിനായി ബാറ്റി൦ഗിനിറങ്ങിയ സാഹ 62 പന്തില്‍ നിന്ന് 129 റണ്‍സെടുത്തിരുന്നു. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സെഞ്ചുറി സമര്‍പ്പിക്കുന്ന കാര്യം സാഹ വ്യക്തമാക്കിയിരിക്കുന്നത്. 


തനിക്കേറെ പ്രിയപ്പെട്ട ഇന്നിംഗ്സിലെ ഈ നേട്ടം പാക് പിടിയിലായ ഇന്ത്യയുടെ ധീരജവാന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നുവെന്നുമാണ് സാഹ പറഞ്ഞത്. 



അഭിനന്ദന്‍ എത്രയും വേഗം സുരക്ഷിതനായി രാജ്യത്ത് തിരിച്ചെത്താനായി പ്രാര്‍ഥിക്കുന്നുവെന്നും സാഹ ട്വീറ്റില്‍ കുറിച്ചു. സാഹയുടെ മികവില്‍ ബംഗാള്‍ 107 റണ്‍സിന്‍റെ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. 


അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.


അതേസമയം, അഭിനന്ദനെ ഇന്ന് വിട്ടയയ്ക്കുമെന്ന് ഇന്നലെ നടന്ന സംയുക്ത പാര്‍ലമെന്‍ററി സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്.