Rome : നീന്തലിൽ മലയാളി താരം സാജൻ പ്രകാശന് (Sajan Prakash) നേരിട്ട് ഒളിമ്പിക്സ് യോഗ്യത. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം നീന്തൽ ഇനത്തിൽ നേരിട്ട് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കുന്നത്. 200 മീറ്റർ ബട്ടഫ്ലൈയിസിലാണ് (200m Butterfly) ടോക്കിയോ ഒളിമ്പിക്സ് 2020ൽ (Tokyo Olympics 2020) ഇന്ത്യക്കായി ഇറങ്ങുക.


COMMERCIAL BREAK
SCROLL TO CONTINUE READING

റോമിൽ വെച്ച് നടന്ന സെറ്റെ കോളി ട്രോഫിയിലാണ് ഒളിമ്പിക്സ് യോഗ്യത സമയം സാജൻ പിന്നിട്ടത്. നേരിട്ട് ഒളിമ്പിക്സ് യോഗ്യതയ്ക്കമായി 1:56:48 മിനിറ്റാണെങ്കിൽ സാജൻ 1:56:38 എന്ന സമയം കൊണ്ട് ഫിനിഷ് ചെയ്താണ് .യോഗ്യത സ്വന്തമാക്കിയത്. ഒപ്പം സാജൻ ദേശീയ റിക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.


ALSO READ : Tokyo Olympics: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ


ഇന്ത്യൻ നീന്തലിന്റെ ചരിത്രമുഹൂർത്തമാണിതെന്ന് സ്വിമ്മിംഗ്  ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.



ALSO READ : Tokyo Olympics 2021 : ടോക്കിയോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്


ഇത് രണ്ടാം തവണയാണ് സാജൻ ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇറങ്ങുന്നത്. നേരിത്തെ റിയോ ഒളിമ്പിക്സിലാണ് സാജൻ ഇന്ത്യക്കായി മത്സരിക്കാനിറങ്ങിയത്. അന്ന് നേരിട്ടല്ലായിരുന്നു സാജന് ലഭിച്ച .യോഗ്യത.



ALSO READ : മലയാളി Long Jump താരം Murli Sreeshankar സ്വന്തം ദേശീയ റിക്കോർഡ് തിരുത്തി Tokyo Olympics ന് യോ​ഗ്യത നേടി


ബെൽഗ്രേഡിൽ നടന്ന യോഗ്യത ചാമ്പ്യഷിപ്പിൽ സാജൻ സ്വർണം നേടിയെങ്കിലും ടോക്കിയിലേക്കുള്ള യോഗ്യത മറികടക്കാൻ സാധിച്ചില്ല. അന്ന് 1.59.96 മിനിറ്റ് കൊണ്ടാണ് ഫിനിഷ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.