ന്യൂഡല്‍ഹി: സിംബാബ്വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍െറ കോച്ചായി മുന്‍ ദേശീയ താരം സഞജയ് ബംഗാറിനെ നിയമിച്ചു. ട്വിറ്ററിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ട്വന്റി-20 ടീം ഡയറക്ടരായിരുന്ന രവിശാസ്ത്രിയുടെ കീഴില്‍ അസിസ്റ്റന്റ് കോച്ച് ചുമതല വഹിച്ചിരുന്നത് മുന്‍ റെയില്‍വേസ് താരം കൂടിയായ ഈ 43കാരനായിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് കോച്ചായ ബംഗാറിന് സിംബാബ്‌വെ പര്യടനത്തില്‍ ടീമിന്റെ പ്രകടനത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ജൂണ്‍ 11നു ആരംഭിക്കുന്ന പര്യടനം മൂന്നു വീതം ട്വന്‍റി20യും ഏകദിനവും അടങ്ങിയതാണ്.


മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ടീമില്‍ കൂടുതല്‍ പേരും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമില്ലാത്തവരാണ്. ഫീല്‍ഡിങ് കോച്ചായി ശ്രീധറിനു പകരം അഭയ് ശര്‍മയെയും നിയമിച്ചിട്ടുണ്ട്. ശര്‍മ അണ്ടര്‍ ട്വന്‍റി ടീമിന്‍െറ ഫീല്‍ഡിങ് കോച്ചായി രാഹുല്‍ ദ്രവിഡിനു കീഴില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒന്നര വര്‍ഷമായി ടീം ഡയറക്ടറായിരുന്ന രവിശാസ്ത്രിയുടെ കരാര്‍ അടുത്തിടെ അവസാനിച്ചിരുന്നു.