India vs Sri Lanka : Sanju Samson ന്റെ പരിക്ക് ഭേദമായി, ശ്രീലങ്കയ്ക്കെതിരെയുള്ള നാളെത്തെ മത്സരത്തിൽ താരത്തെ പ്രതീക്ഷിക്കാം
Sanju Samson ന് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ഇന്നലെ കളത്തിന് പുറത്ത് നിൽക്കേണ്ടി വന്നത്. മത്സരത്തിനായുള്ള പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷമാണ് സഞ്ജുവിന് പരിക്കാണെന്ന് കാര്യം എല്ലാവരും അറിയുന്നത്.
Columbo : ശ്രീലങ്കൻ പര്യടനത്തിനായുള്ള തയ്യാറെടുപ്പിനിടെ പരിക്കേറ്റ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ (Sanju Samson) പരിക്ക് ഭേദമായി. പരിക്കേറ്റതിനെ തുടർന്ന് താരത്തിന് ലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരം നഷ്ടമാകുകയും ചെയ്തു.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ഇന്നലെ കളത്തിന് പുറത്ത് നിൽക്കേണ്ടി വന്നത്. മത്സരത്തിനായുള്ള പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷമാണ് സഞ്ജുവിന് പരിക്കാണെന്ന് കാര്യം എല്ലാവരും അറിയുന്നത്.
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപി ശശി തരൂരാണ് സഞ്ജുവിന്റെ പരിക്ക് ഭേദമായ വിവരം പുറത്ത് വിട്ടത്. തിരുവനന്തപുരത്ത് നിന്നുള്ള താരത്തിന്റെ പരിക്ക് ഭേദമായതിൽ സന്തോഷമുണ്ടെന്നും സഞ്ജു അടുത്ത മത്സരങ്ങളിൽ ഇന്ത്യക്കായി ഇറങ്ങുമെന്ന് ശശി തരൂർ തന്റെ ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു.
എന്നാൽ അടുത്ത മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന് സംശയമാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഇറങ്ങിയ ഇഷാൻ കിഷൻ ആദ്യ മത്സരത്തിൽ 59 റൺസെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് താരത്തിന് ടീമിൽ ടീമിൽ ഇടം നേടാമെന്നുള്ള പ്രതീക്ഷ ഇല്ലാതാക്കിയിരിക്കുകയാണ്.
സഞ്ജു ഇല്ലാതെ ഇന്നലെ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങിയ ഇന്ത്യ ആതിഥേയരെ ഏഴ് വിക്കറ്റിന് തോൽപിക്കുകയും ചെയ്തു. പുറത്താകാതെ നായകൻ ശിഖർ ധവാൻ നേടിയ 86 റൺസ് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് അനയാസം വിജയം നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്ത്. 263 പിന്തുടർ ഇന്ത്യ 14 ഓവറുകൾ ബാക്കി നിൽക്കവെയാണ് വിജയം കണ്ടെത്തിയത്.
നാളെയാണ് ലങ്കൻ പര്യടനത്തിലെ രണ്ടാമത്തെ മത്സരം. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് കൊളംബോയിൽ വെച്ചാണ് മത്സരം. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്ക് മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണുള്ളത്. നിലവിൽ ഏകദിന പരമ്പരയിൽ 1-0ത്തിന് ഇന്ത്യൻ മുന്നിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA