അഹമ്മദാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്റർ മത്സരത്തിന് ഒരുങ്ങുന്നതിനിടെ വിരാട് കോലിക്ക് വൻ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പരിശീലനം റദ്ദാക്കിയതായി റിപ്പോർട്ട്. വിരാട് കോലിയുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടായതിനെ തുടർന്നാണ് പരിശീലനം ഉപേക്ഷിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ ​ഗുജറാത്ത് കോളേജ് ​ഗ്രൗണ്ടിൽ ആർസിബി പരിശീലനത്തിന് തയ്യാറായിരുന്നെങ്കിലും പിന്നീട് പരിശീലനം മാറ്റിവച്ചു. സുരക്ഷാ ഭീഷണിയെ തുടർന്ന് വാർത്താ സമ്മേളനവും ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ചൂട് കാരണമാണ് ആർസിബി പരശീലനം ഒഴിവാക്കിയതെന്നാണ് മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്.


ALSO READ: ഇതാണ് തിരിച്ചുവരവ്; ഫൈനൽ ഓവർ ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെം​​ഗളൂരു പ്ലേഓഫിൽ


പരിശീലന സെഷനും വാർത്താസമ്മേളനവും റദ്ദാക്കിയതിന് പിന്നാലെ വിരാടിന്റെ സുരക്ഷയ്ക്കാണ് പ്രാഥമിക പരി​ഗണനയെന്ന് ​ഗുജറാത്ത് പോലീസ് സൂചിപ്പിച്ചതായി എബിപി റിപ്പോർട്ട് ചെയ്തു. നാല് തീവ്രവാദികളെ അഹമ്മദാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.


ആർസിബിയുടെ ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഐപിഎല്ലിലെ ഔദ്യോ​ഗിക അം​ഗങ്ങൾക്ക് പോലും ഹോട്ടലിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, രാജസ്ഥാൻ റോയൽസിന് പരിശീലന ​ഗ്രൗണ്ടിലേക്ക് എത്താൻ ​ഗ്രീൻ കോറിഡോർ ഒരുക്കിയെന്നാണ് സൂചന.


ALSO READ: സഞ്ജുവിന്റെ പണി പാളി! പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഭയം വിട്ടുമാറാതെ രാജസ്ഥാന്‍... ഇത്തവണ എന്ത് സംഭവിക്കും?


രാജസ്ഥാൻ റോയൽസ് താരങ്ങളായ ആർ.അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, റിയാൻ പരാ​ഗ് തുടങ്ങിയവർ പരിശീലനത്തിന് എത്തിയില്ല. ക്യാപ്റ്റൻ സഞ്ജു സാംസൺ വൈകിയാണ് ​ഗ്രൗണ്ടിലെത്തിയത്. ബുധനാഴ്ച റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും രാജസ്ഥാൻ റോയൽസും തമ്മിൽ നടക്കുന്ന മത്സരത്തിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.