സൈലന്‍റ് വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിവാദം കത്തുകയാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തിനെതിരെ ചലച്ചിത്ര-കായിക മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താര൦ രോഹിത് ശര്‍മ്മ (Rohit Sharma) യ്ക്കെതിരെ 'ട്രോള്‍ പൂരം'. 


കാട്ടാനയെ ദ്രോഹിക്കാന്‍ മനുഷ്യന്‍ കാട്ടിയ ക്രൂരമായ മനസിനെ വിമര്‍ശിച്ചാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചത്.


Viral Video: യുദ്ധം ചെയ്ത് കുരങ്ങനും രാജവെമ്പാലയും... ആരാ ജയിച്ചതെന്നറിയാമോ?


എന്നാല്‍, ഈ കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രമാണ്‌ താരത്തെ ട്രോളുകള്‍ക്ക് പാത്രമാക്കിയത്. ആന ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ഉദരത്തില്‍ കുട്ടിയാനയെ ചേര്‍ത്തുള്ള ഒരു ചിത്രമാണ്‌ താരം പങ്കുവച്ചത്. 


ഇതിലെന്താണ് ട്രോളാന്‍ എന്നാണോ? താരം പങ്കുവച്ച ചിത്രത്തില്‍ ഗര്‍ഭിണിയായി നില്‍ക്കുന്നത് ഒരു കൊമ്പനാനയാണ്...


ഒട്ടനവധി ആളുകളാണ് രോഹിത്തിന്റെ ഈ തെറ്റിനെ ചൂണ്ടിക്കാട്ടി ട്രോളുകള്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, ട്രോളുകള്‍ കുമിഞ്ഞുകൂടിയെങ്കിലും താരം ഇതുവരെ പോസ്റ്റ്‌ പിന്‍വലിച്ചിട്ടില്ല. 


Chiyaan 60: കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ വിക്രത്തിനൊപ്പം മകന്‍ ധ്രുവും?


മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ (Kevin Pietersen) ഉള്‍പ്പടെ നിരവധി പ്രമുഖരാണ് രോഹിത്തിന്‍റെ പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. രോഹിത്തിനു സംഭവിച്ച പിഴവിനെ ന്യായീകരിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 



ആഫ്രിക്കന്‍ പിടിയാനകള്‍ക്ക് കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ആഫ്രിക്കന്‍ ആനയുടെ ചിത്രമാണ് എന്നുമാണ് അവരുടെ വാദം. മനുഷ്യത്വം എവിടേക്ക് മറഞ്ഞുവെന്ന് തനിക്കറിയില്ലെന്നും നിഷ്കളങ്കയും നിരുപദ്രവകാരിയും ഭംഗിയുള്ളതുമായ ഒരു സൃഷ്ടിയെ എങ്ങനെ കൊല്ലാന്‍ എങ്ങനെ കഴിഞ്ഞുവെന്നും താര൦ പോസ്റ്റിലൂടെ ചോദിക്കുന്നു.


ഗര്‍ഭിണിയായ ആനയുടെ മരണം; വസ്തുതകള്‍ പങ്കുവച്ച് പൃഥ്വിരാജ്...


പ്രതിദിനം മനുഷ്യര്‍ മരിച്ചുവീഴുന്ന സാഹചര്യങ്ങളില്‍ നിശബ്ദനായിരുന്ന രോഹിത് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയതിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 


രോഹിത്തിന് പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul), മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരും സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.