Lasith Malinga : സുവർണ ലങ്കൻ കാലഘട്ടത്തിലെ അവസാന കണ്ണിയും പടിയിറങ്ങുന്നു, ലസിത് മലിംഗ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു
Lasith Malinga retires തന്റെ സോഷ്യൽ മീഡയ പേജിലൂടെ താൻ വിരമിക്കുന്ന വിവരം അറിയിച്ചത്.
Colombo : തീ പാറുന്ന യോർക്കറുകൾക്ക് ഇനി വിട. ഒരു കാലത്ത് ബാറ്റ്സ്മാന്മാർ ഭയത്തോടെ നേരിട്ട് ശ്രീലങ്കൻ പേസർ ലസിത് മലിംഗ (Lasith Malinga) ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.
38കാരനായ മലിംഗ തന്റെ സോഷ്യൽ മീഡയ പേജിലൂടെ താൻ വിരമിക്കുന്ന വിവരം അറിയിച്ചത്. ട്വന്റി20 ഫോർമാറ്റിലെ ഏറ്റവു മികച്ച ബോളർമാരിലെ പ്രധാനിയായ മലിംഗയുടെ നേതൃത്വത്തിലാണ് 2014 ഐസിസി ടി20 ലോകകപ്പ് ശ്രീലങ്ക സ്വന്തമാക്കുന്നത്.
ALSO READ : ലോകകപ്പില്‍ ഇന്ത്യന്‍ താരത്തെ പേടിയെന്ന് മലിംഗ!!
"എന്റെ ടി20 ഷൂസുകൾ മാറ്റിവെക്കുന്നു, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നു! ഈ യാത്രയിൽ എന്നോടൊപ്പമുണ്ടായിരുന്നു എല്ലാവർക്കും നന്ദി, ഇനി പ്രവർത്തി പരിചയം പുതുതലമുറയ്ക്ക് കൈമാറാൻ ആഗ്രഹിക്കുന്നു" മലിംഗ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വർഷം മെയിലാണ് മലിംഗ അവസാനമായി ലങ്കയ്ക്കു വേണ്ടി ജേഴ്സി അണിഞ്ഞത്. മാർച്ച് 2020ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു താരം അവസാനമായി ലങ്കയ്ക്കുവേണ്ടി ടി20 കളിക്കാൻ ഇറങ്ങിയത്.
ALSO READ : IPL 2021 : ശ്രയസ് ഐയ്യർ വന്നാലും Rishabh Pant ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി തുടരും
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി മലിംഗ 546 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. താരം 2011ൽ ടെസ്റ്റിൽ നിന്ന് വിരമിക്കുകയും ദേശീയ ടീമിനു വേണ്ടി നിശ്ചിത ഓവറിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളും 226 ഏകദിനങ്ങളിൽ നിന്ന് 338-ും 84 ടി20 മത്സരങ്ങളിൽ 107 വിക്റ്റുകളും മലിംഗ സ്വന്തമാക്കിട്ടുണ്ട്. ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റ് നേടുന്ന താരവും കൂടിയാണ് മലിംഗ. നിലവിൽ ടി20 വിക്കറ്റ് നേട്ടത്തിൽ നാലാം സ്ഥാനത്താണ് താരം.
ഐപിഎല്ലിൽ കഴിഞ്ഞ 12 സീസണിലും മലിംഗ മുംബൈക്കൊപ്പമായിരുന്നു. ഐപിഎല്ലിൽ മുംബൈ നേടിയ 5 കപ്പിലെ നാലിലും മലിംഗ ടീമിനോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ സ്വകാര്യമായ പ്രശ്നത്തെ താരം ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു. മുംബൈക്കായി കളിച്ച് മത്സരങ്ങളിൽ നിന്ന് മലിംഗ 170 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...