IPL 2021 : ശ്രയസ് ഐയ്യർ വന്നാലും Rishabh Pant ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി തുടരും

IPL 2021 മത്സരങ്ങളിലും ഡൽഹി ക്യാപിറ്റൽസിനെ റിഷഭ് പന്ത് (Rishabh Pant) തന്നെ നയിക്കുമെന്ന്. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 01:01 AM IST
  • ശ്രയസ് ഐയ്യർ പരിക്കേറ്റതോടെയാണ് റിഷഭ് പന്തിന് ഡൽഹിയെ നയക്കാനുള്ള ചുമതല ലഭിക്കുന്നത്.
  • റിക്കി പോണ്ടിങിന്റെ കോച്ചിങിനൊപ്പം പന്തിന്റെ ക്യാപറ്റസിക്കും ശ്രദ്ധ ലഭിച്ചിരുന്നു
IPL 2021 : ശ്രയസ് ഐയ്യർ വന്നാലും  Rishabh Pant ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി തുടരും

Dubai : സെപ്റ്റംബർ 19ന് ആരംഭിക്കുന്നു അവശേഷിക്കുന്ന ഐപിഎൽ (IPL 2021) മത്സരങ്ങളിലും ഡൽഹി ക്യാപിറ്റൽസിനെ റിഷഭ് പന്ത് (Rishabh Pant) തന്നെ നയിക്കുമെന്ന്. പരിക്കേറ്റ സീസണിന്റെ ആരംഭിക്കുന്നതിന് മുമ്പ് ടീമിൽ നിന്ന് വിട്ടുമാറിയ ശ്രയസ് എയ്യർ (Sheryas Iyer) തിരിച്ചെത്തിയാലും ടീമിന് നയിക്കുക പന്ത് തന്നെയാകുമെന്ന് ടീം അധികൃതർ വ്യക്തമാക്കി.

ശ്രയസ് ഐയ്യർ പരിക്കേറ്റതോടെയാണ് റിഷഭ് പന്തിന് ഡൽഹിയെ നയക്കാനുള്ള ചുമതല ലഭിക്കുന്നത്. റിക്കി പോണ്ടിങിന്റെ കോച്ചിങിനൊപ്പം പന്തിന്റെ ക്യാപറ്റസിക്കും ശ്രദ്ധ ലഭിച്ചിരുന്നു.

ALSO READ : India T20 World Cup Squad : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ ഇല്ല ആർ. അശ്വിൻ ടീമിൽ, ധോണി ടീമിന്റെ മെന്റർ

എന്നാല്‍ സീസണ്‍ പകുതി ആയപ്പോഴേക്കും ബയോബബിൾ ഭേദിച്ച് കോവിഡ് വില്ലനായി അവതരിച്ചു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതോടെ ടൂർണമെന്റ് നിര്‍ത്തിവെച്ചു. ഇതോടെ ഐ.പി.എല്ലിനായി പുതിയ വേദിയായി യുഎഇയെ കണ്ടെത്തുന്നത്.

ALSO READ : India vs England : ലീഡ്സിലെ ക്ഷീണം ഓവലിൽ തീർത്തു, നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റെൺസിന്റെ ജയം

2020ലും ഐ.പി.എല്‍ നടന്നത് യു.എ.ഇയിൽ വെച്ച് തന്നെയായിരുന്നു. സെപ്റ്റംബര്‍ 19 ന് മത്സരങ്ങള്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ആരംഭിക്കുക. 

ALSO READ : രവി ശാസ്ത്രിക്ക് Covid; പരിശീലന സംഘത്തിലെ മൂന്നുപേര്‍ ഐസൊലേഷനില്‍

നിലവില്‍ എട്ടുമത്സരങ്ങളില്‍ നിന്നും 12 പോയന്റുകള്‍ നേടിയ ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്നാമതായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് നാലാമത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News