ന്യൂഡല്‍ഹി: ഇന്ത്യന്‍ ജഴ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി കഴിഞ്ഞാല്‍ പുതുക്കില്ലെന്ന് സ്റ്റാര്‍ ഇന്ത്യ. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് തീരുമാനം. ടീം ഇന്ത്യ ജേഴ്സിയുടെ സ്പോൺസർമാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തിൽ കമ്പനി പങ്കെടുക്കില്ല. 'ഞങ്ങളുടെ പേര് ടീം ഇന്ത്യ ജേഴ്സിയിൽ കാണുന്നത് വളരെ അഭിമാനമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റാർ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാർ ഇപ്പോൾ നടക്കുന്ന ഇന്ത്യ-ഓസീസ് പര്യടനത്തോടെ അവസാനിക്കും.  പുതിയ സ്പോൺസർമാരായി മൊബൈൽ ഡിജിറ്റൽ രംഗത്തെ അതികായരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേയ്മെന്റ് പോർട്ടലുകളിൽ ഒന്നായ പേടീഎം സ്പോൺസർ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. 


നിലവിലുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍, വനിതാ ടീമുകളുടെ ജഴ്‌സിയിലാണ് സ്റ്റാറിന്‍റെ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടാവുക. അതേസമയം മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍ രംഗത്തെത്തിയതും ഐ.സി.സി അംഗങ്ങളുടെ താല്‍പര്യക്കുറവുമാണ് സ്റ്റാറിനെ പിന്തിരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.