New Delhi: ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ ദിവസം കിംഗ്സ് XI പഞ്ചാബും (Kings XI Punjab) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂ(Royal Challengers Banglore)രും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെയാണ് വിവാദമായ സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരായി അനുഷ്കയും വിരാടും!!


കമന്‍ററിക്കിടെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(Virat Kohli)യുമായി ബന്ധപ്പെട്ട് ഗാവസ്കര്‍ നടത്തിയ പരാമര്‍ശമാണ്വിവാദത്തിലേക്ക് നയിച്ചത്. ഇതിനെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മ രംഗത്തെത്തിയിരുന്നു.


സംഭവത്തില്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പെരുകിയതോടെയാണ് ഗവാസ്കര്‍ (Sunil gavaskar) വിശദീകരണവുമായി എത്തിയിരിക്കുന്നത്. മത്സരത്തില്‍  കോഹ്‌ലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവസ്കറുടെ കമന്‍റ്.  കമന്‍ററിക്കിടെ ഗവാസ്കര്‍ നടത്തിയ ഹിന്ദി പരാമര്‍ശത്തിന്റെ ഏകദേശ വിവര്‍ത്തനം : 'ലോക്ക്ഡൌണില്‍ അനുഷ്കയുടെ ബോളിംഗ് മാത്രമേ കോഹ്‌ലി പരിശീലിച്ചിട്ടുള്ളൂ. അതുക്കൊണ്ട് കാര്യമില്ലലോ'. 


പുതിയ അതിഥി ജനുവരിയില്‍ എത്തും...!! അമ്മയാകാനൊരുങ്ങി അനുഷ്‌ക ശര്‍മ


തന്റെ ഈ പരാമര്‍ശം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതാണ് വിവാദത്തിലേക്ക് നയിച്ചതെന്നാണ് ഗവാസ്കര്‍ നല്‍കുന്ന വിശദീകരണം. കോഹ്‌ലി സെഞ്ചുറി നേടുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ആരും അനുഷ്ക(Anushka Sharma)യ്ക്ക് നല്‍കാറില്ലെന്നു അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ ആദ്യം പ്രതികരിക്കുന്ന ആളാണ്‌ താനെന്നും വിദേശ പര്യടങ്ങളില്‍ കളിക്കാര്‍ക്കൊപ്പം പങ്കാളികളെയും അനുവദിക്കണമെന്ന നിലപാടുള്ള ആളാണ്‌ താനെന്നും അദ്ദേഹം പറഞ്ഞു.  


അമ്മയാകാനൊരുങ്ങി അനുഷ്ക; ഗര്‍ഭകാല വസ്ത്രത്തിന്‍റെ വില കേട്ടാല്‍ ഞെട്ടും!


കൊറോണ വൈറസ് (Corona Virus) മൂലമുള്ള ലോക്ക്ഡൌണിനെ തുടര്‍ന്ന് എല്ലാവര്‍ക്കും പരിശീലനത്തിന് പരിമിത സൗകര്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് വിശദീകരിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ആ വാചകം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 


'ലോക്ക്ഡൌണില്‍ കോഹ്‌ലിയ്ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിരുന്നില്ല എന്നത് വ്യക്തമാണല്ലോ. താമസസ്ഥലത്ത് അനുഷ്ക ശര്‍മ്മ ബോള്‍ ചെയ്യുന്ന ഒരു വീഡിയോയില്‍ മാത്രമാണ് കോഹ്‌ലി ബാറ്റെടുത്തതായി കണ്ടത്. അതിനു ബോളിംഗ് എന്ന് തന്നെയല്ലേ പറയുന്നത്? അതില്‍ എവിടെയാണ് ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നത്? അതിലെവിടെയാണ് സ്ത്രീ വിരുദ്ധത?' -ഗവാസ്കര്‍ വിശദീകരിച്ചു.


കോഹ്‌ലിയ്ക്ക് ജനുവരിയില്‍ കുഞ്ഞു ജനിക്കും... ആധിപ്പിടിച്ച് ഓസീസ് ബോര്‍ഡ്?


കൂടാതെ, ഞാന്‍ സ്ത്രീവിരുദ്ധത പറഞ്ഞുവെന്ന് വല്ലവരും വ്യാഖ്യാനിച്ചതിന് താനെന്ത് പിഴച്ചുവെന്നും ഗവാസ്കര്‍ ചോദിക്കുന്നു. 'അനുഷ്കയുടെ ബോളുകള്‍ മാത്രമാണ് ലോക്ക്ഡൌണ്‍ കാലത്ത് കോഹ്‌ലി നേരിട്ടിട്ടുള്ളത്‌. അത് തമാശയ്ക്ക് ടെന്നീസ് പന്തില്‍ കളിച്ചതാണ്. അത്രേയുള്ളൂ.'' -അദ്ദേഹം പറഞ്ഞു.