T20 World Cup 2022 India vs England Live Streaming : ട്വിന്റി 20 ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ടൂർണമെന്റിന്റെ രണ്ടാം സെമി-ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങും. ഗ്രൂപ്പ് രണ്ടിൽ ചാമ്പ്യന്മാരായി എത്തുന്നു ഇന്ത്യ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായിട്ടാണ് ഏറ്റുമുട്ടുക. ബാറ്റിങ്ങും ബോളിങ്ങും ഒരോ തലത്തിൽ പ്രകടനം മികവുറ്റതാക്കിയതോടെ പാകിസ്ഥാനെതിരെ ഫൈനലിൽ കൂടുതൽ ഒന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അതേസമയം ടീമിലെ പ്രധാന താരങ്ങളായ ഡേവിഡ് മലാന്റെയും മാർക്ക് വുഡിന്റെയും പരിക്കാണ് ഇംഗ്ലീഷ് ടീമിനെ വലയ്ക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ മാധ്യമങ്ങളോട് വ്യക്തമാക്കുകുയും ചെയ്തു. എന്നാൽ ഒരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ തങ്ങൾക്ക് താൽപര്യമില്ലയെന്ന് ബട്ട്ലർ വാർത്ത സമ്മേളനത്തിൽ എടുത്ത് പറയുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ഇംഗ്ലണ്ട് മത്സരം ലൈവായി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം


ഇന്ന് നവംബർ 10ന് ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം. അഡ്ലെയ്ഡിൽ വെച്ചാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യയിൽ സ്റ്റാർ നെറ്റ്വാർക്കാണ് ടി20 ലോകകപ്പിന്റെ ടെലിവിഷൻ ഒടിടി സംപ്രേഷണ അവകാശം നേടിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിൽ ഉച്ചയ്ക്ക് ഒന്നര മുതൽ മത്സരം ടിവിയിൽ കാണാൻ സാധിക്കുന്നതാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി മത്സരം കാണാനാകും.


ALSO READ : T20 World Cup 2022: ഐസിസി റാങ്കിംഗിൽ ഒന്നാമനായി സൂര്യകുമാർ; ആദ്യ പത്തിൽ നിന്ന് കോലി പുറത്ത്


വലിയ മാറ്റങ്ങൾ ഒന്നും നടത്താതെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങനാകും രോഹിത് ഇന്നും ശ്രമിക്കുക. അഥവാ ഇനി മാറ്റം വരുത്തണമെങ്കിൽ ആർ അശ്വിന് പകരം യുസ്വേന്ദ്ര ചഹലിന് രോഹിത് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. അതേസമയം ഇന്ത്യയുടെ പ്രകടനം സൂര്യകുമാർ യാദവിൽ കേന്ദ്രീകരിച്ച് നിൽക്കുന്നതാണ് രോഹിത്തിനും സംഘത്തിനും മേലുള്ള മറ്റൊരു വെല്ലുവിളി. മറിച്ച് ഇംഗ്ലണ്ടാകട്ടെ പരിക്കേറ്റ മലാൻ, വുഡ് എന്നീ താരങ്ങൾക്ക് പകരം കണ്ടെത്തുക എന്ന ലക്ഷ്യമുണ്ട്. പരിക്ക് ഗുരതരമല്ലെങ്കിലും താരങ്ങളുടെ ഫിറ്റനെസാണ് ഇംഗ്ലീഷ് ടീമിനെ വലയ്ക്കുന്നത്. ടി20 ലോകകപ്പിൽ ഇത് മുമ്പ് മൂന്ന് തവണ ഇംഗ്ലണ്ടിനെ നേരിട്ടപ്പോൾ രണ്ട് തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു.


അതേസമയം കഴിഞ്ഞ ദിവസം നടന്ന സെമി-ഫൈനൽ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ച് തങ്ങളുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനാണ് ബാബർ അസമും സംഘവും കിവീസിനെ തകർത്ത് ഫൈനലിലേക്കുള്ള പ്രവേശനം സ്വന്തമാക്കിയത്. ഓപ്പണർമാരായ മുഹമ്മദ് റിസ്വാന്റെയും ക്യാപ്റ്റൻ  അസമിന്റെയും അർധ സെഞ്ചുറി നേട്ടമാണ് പാകിസ്ഥാന് ജയം അനയാസമാക്കിയത്. നവംബർ 13 ഞായറാഴ്ചയാണ് ടൂർണമെന്റിലെ ഫൈനിൽ ഇന്ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന്റെ ജേതാക്കൾ പാകിസ്ഥാനുമായി മെൽബണിൽ വെച്ച് ഏറ്റുമുട്ടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.