T20 World Cup 2022: ഐസിസി റാങ്കിംഗിൽ ഒന്നാമനായി സൂര്യകുമാർ; ആദ്യ പത്തിൽ നിന്ന് കോലി പുറത്ത്

ആദ്യ അഞ്ചിൽ ന്യൂസിലന്‍ഡിന്‍റെ ഡെവൺ കോൺവേയ്, പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാം എന്നിവരും ഇടം നേടി.

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 11:12 PM IST
  • ബൗളിംഗ് റാങ്കിംഗില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് ഒന്നാം സ്ഥാനത്തുള്ളത്.
  • ട്വന്‍റി 20 ലോകകപ്പില്‍ 15 വിക്കറ്റാണ് ഹസരംഗയ്ക്ക് കരുത്തായത്.
  • അഫ്ഗാന്‍ സ്പിന്നര്‍ റാഷീദ് ഖാനെയാണ് ഹസരം​ഗ പിന്തള്ളിയത്.
T20 World Cup 2022: ഐസിസി റാങ്കിംഗിൽ ഒന്നാമനായി സൂര്യകുമാർ; ആദ്യ പത്തിൽ നിന്ന് കോലി പുറത്ത്

ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ മികച്ച ബാറ്ററായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. 869 പോയിന്‍റ് നേടിയാണ് സൂര്യകുമാര്‍ തന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 225 റൺസാണ് താരം നേടിയത്. പാക് താരം മുഹമ്മദ് റിസ്വാൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്. റിസ്വാനെക്കാളും 39 പോയിന്‍റിന് മുന്നിലാണ് സൂര്യകുമാർ യാദവ്. മൂന്ന് അർധസെഞ്ച്വറിയുമായി മിന്നും പ്രകടനമാണ് ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ കാഴ്ചവെച്ചത്.

ന്യൂസിലന്‍ഡിന്‍റെ ഡെവൺ കോൺവേയ്, പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാം എന്നിവരാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ച മറ്റ് കളിക്കാർ. അതേസമയം വിരാട് കോലി ആദ്യ പത്തിൽ നിന്ന് പുറത്തായിരിക്കുകയാണ്. നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് കോലിയുള്ളത്. മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പതിനെട്ടാം സ്ഥാനത്തും തുടരുന്നു. ശ്രീലങ്കയുടെ പാതും നിസങ്കയാണ് പത്താമതായി എത്തിയത്. തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ ലോകകപ്പിൽ നേടിയ കെ എല്‍ രാഹുല്‍ പതിനാറാം സ്ഥാനത്തേക്ക് മുന്നേറി.

Also Read: T20 World Cup 2022 : പാകിസ്ഥൻ ടി20 ലോകകപ്പ് ഫൈനലിൽ; കിവീസിനെ തകർത്തത് ഏഴ് വിക്കറ്റിന്

 

ബൗളിംഗ് റാങ്കിംഗില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്വന്‍റി 20 ലോകകപ്പില്‍ 15 വിക്കറ്റാണ് ഹസരംഗയ്ക്ക് കരുത്തായത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷീദ് ഖാനെയാണ് ഹസരം​ഗ പിന്തള്ളിയത്. ബൗളിം​ഗ് റാങ്കിങ്ങിലെ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെയില്ല. 12-ാം  സ്ഥാനത്ത് ഭുവനേശ്വര്‍ കുമാറും 13ആം റാങ്കിൽ ആര്‍. അശ്വിനുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിലുള്ളത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിൽ ഷാക്കിബ് അൽ ഹസനാണ് ഒന്നാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഇന്ത്യയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News