T20 World Cup, SA vs AFG Semifinal-1: അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള T20 ലോകകപ്പ് മത്സരത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ.   2024 ലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോപ്പ അമേരിക്ക 2024; ചിലിയെ തകർത്ത് അര്‍ജന്റീന ക്വാർട്ടറിൽ


ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ലോകകപ്പ് 2024 ലെ ആദ്യ സെമി ഫൈനൽ മത്സരം നടക്കുകയാണ്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ടൂർണമെൻ്റിലെ ഏഴ് മത്സരങ്ങളിലും വിജയിച്ചാണ് ദക്ഷിണാഫ്രിക്കൻ ടീം സെമി ഫൈനലിൽ എത്തിയത്, എന്നാൽ ഈ മത്സരത്തിൻ്റെ ഹൈലൈറ്റ് അഫ്ഗാനിസ്ഥാനായിരുന്നു. അവർ  2021 ലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് സെമി ഫൈനലിൽ കയറിയത്. അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ടൂർണമെൻ്റിലുടനീളം ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഫാസ്റ്റ് ബൗളർമാരായ ഫസൽഹഖ് ഫാറൂഖിയും നവീൻ ഉൾ ഹഖും ടീമിനെ വിജയങ്ങളിലേക്ക് നയിച്ചത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 


Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.


ആവേശപ്പോരിൽ അഫ്​ഗാന് ജയം, ബം​ഗ്ലാദേശിനെ തകർത്തു; ഓസ്ട്രേലിയ പുറത്ത്


സെമി സാധ്യതകൾ മാറിമറിഞ്ഞ സൂപ്പർ എട്ട് പോരാട്ടത്തിനൊടുവിൽ അഫ്​ഗാനിസ്ഥാൻ സെമിയിൽ പ്രവേശിച്ചു. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ബം​ഗ്ലാദേശിനെ കീഴടക്കിയാണ് അഫ്​ഗാൻ സെമി ഉറപ്പിച്ചത്. എട്ട് റൺസിനാണ് അഫ്​ഗാൻ ബം​ഗ്ലാദേശിനെതിരെ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി.


Also Read: തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ...


 


12.1 ഓവറിൽ വിജയലക്ഷ്യമായ 116 റൺസ് നേടിയാൽ ബം​ഗ്ലാദേശിന് സെമിയിൽ പ്രവേശിക്കാമായിരുന്നു. മഴമൂലം, വിജയ ലക്ഷ്യം 19 ഓവറിൽ 114 റൺസെന്ന നിലയിൽ ആക്കിയിരുന്നു. എന്നാൽ, ബം​ഗ്ലാദേശ് ടീം 105 റൺസിന് പുറത്തായി. റാഷിദ് ഖാൻ അഫ്​ഗാനിസ്ഥാനായി നാല് വിക്കറ്റെടുത്തു. ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.