ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവച്ചേക്കും
ഇന്നലെ നടന്ന ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് യോഗത്തിൽ ലോകകപ്പ് മാറ്റിവയ്ക്കുന്നതിനെ സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന. നാളത്തെ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
ന്യുഡൽഹി: ഈ വർഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് 2022 ലേയ്ക്ക് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ ഐസിസി ബോർഡ് യോഗം ചേരാനിരിക്കെയാണ് ഇങ്ങനൊരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഐസിസി ബോർഡ് അംഗത്തെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Also read: ആശ്വാസം; പ്രവാസികൾക്ക് മടങ്ങി വരാനുള്ള ടിക്കറ്റ് നൽകണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ഇന്നലെ നടന്ന ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് യോഗത്തിൽ ലോകകപ്പ് മാറ്റിവയ്ക്കുന്നതിനെ സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന. നാളത്തെ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
ഇപ്പോഴത്തെ തീരുമാനമനുസരിച്ച് ലോകകപ്പ് നടക്കേണ്ടതായ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഐപിഎൽ നടത്താമെന്നാണ് ധാരണയായിരിക്കുന്നത് എന്നാണ് വിവരം ലഭിക്കുന്നത്.
Also read: കരുത്തുറ്റ മുടിയുടെ രഹസ്യം പങ്കുവെച്ച് അനു സിത്താര...
2022 ൽ ഐസിസി ടൂർണമെന്റുകളൊന്നും ഇല്ലാത്തതിനാൽ ഇത് സാധ്യമാണെന്നാണ് വിലയിരുത്തൽ. 2021 ഒക്ടോബറിൽ ഇന്ത്യയിൽ ഒരു ട്വന്റി20 ലോകകപ്പ് ടൂർണമെന്റും നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഒരേവർഷം രണ്ട് ലോകകപ്പുകൾ നടത്തുന്നത് ശരിയായ കാര്യമല്ലെന്നും ഐസിസി തീരുമാനമെടുത്തേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
എന്തായാലും നാളെ നടക്കുന്ന ഐസിസി യോഗത്തിന് ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.