ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിന്റെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അഭ്യര്‍ഥന തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തേ തീരുമാനിച്ച പ്രകാരം ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് രണ്ടാഴ്ച തന്നെ ടീം ഇന്ത്യക്കു നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടി വരും. ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ സിഇഒ നിക്ക് ഹോക്ക്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


Also Read: ഈ വർഷം ട്വന്‍റി -20 ലോകകപ്പില്ല...


14 ദിവസമെന്ന ക്വാറന്റീന്‍ കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത്രയും നാള്‍ താരങ്ങള്‍ക്കു ഹോട്ടല്‍ മുറിക്കുള്ളില്‍ തന്നെ കഴിയുക ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഗാംഗുലി നേരത്തെ ചൂണ്ടിക്കാട്ടിയത്.


എന്നാല്‍, രണ്ടാഴ്ച തന്നെ ക്വാറന്റീന്‍ ഉണ്ടാവുമെങ്കിലും ഈ കാലയളവില്‍ താരങ്ങള്‍ പരിശീലനം നടത്താനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്ലി പറഞ്ഞു. ഇതിനായി ആരോഗ്യ വിദഗ്ധരുടെയും അധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഹോക്ക്ലി അറിയിച്ചു.