ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്‍റി -20 ലോകകപ്പ് ICC (രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) നീട്ടി.
2022 ഒക്ടോബറിലേക്കാണ് ട്വന്‍റി -20 ലോകകപ്പ് ടൂര്‍ണമെന്റ് ഐസിസി പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് നടന്ന ഐസിസി (ICC) യോഗത്തിലാണ് ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ ഔദ്യോഗിക തീരുമാനം വന്നത്.
കോവിഡ് ഭീതി മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ട്വന്‍റി -20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഐസിസിയെ മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനുള്ള എല്ലാ സാധ്യതയും തേടിയതിന് ശേഷം മാത്രം ഔദ്യോഗിക തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടാണ് ഐസിസി കൈക്കൊണ്ടത്. എന്നാല്‍, പിന്നീട് ഈ വര്‍ഷം ട്വന്‍റി -20 ലോകകപ്പ് നടത്താന്‍ കഴിയില്ല എന്ന് ഐസിസി ഔദ്യോഗികമായി തിങ്കളാഴ്ച്ച അറിയിക്കുകയായിരുന്നു.
ICCയുടെ ഈ തീരുമാനത്തോടെ മുടങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ നടക്കാന്‍ സാധ്യതയേറി. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഐപിഎല്‍ നടത്താനുള്ള ആലോചന ബിസിസിഐക്കുണ്ട്. UAEയില്‍ ആയിരിക്കും ഇത്തവണ മത്സരങ്ങള്‍ നടക്കുക. വിശദമായ ഫിക്‌സ്ചര്‍ ആഗസ്റ്റ് ആദ്യവാരം പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്.
Also read: IPL 2020 UAEയില്‍ തന്നെ.... ഫൈനല്‍ നവംബറില്‍
IPLനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് U AE.മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയായിരുന്നു IPL നടക്കാനിരുന്നത്. എന്നാല്‍ കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി BCCI പ്രഖ്യാപിക്കുകയായിരുന്നു.