Cricket: Man of The Matchന് സമ്മാനം 5 ലിറ്റര്‍ പെട്രോള്‍..!!
സാധരണക്കാരെ ദുരിതത്തിലാക്കി ഇന്ധനവില (Fuel Price) കുതിപ്പ് തുടരുകയാണ്. പെട്രോള്‍ വില സെഞ്ച്വറി കടന്ന് മുന്നേറുമ്പോള്‍ ഡീസല്‍ വിലയും തൊട്ടു പിന്നാലെയുണ്ട്.
Bhopal: സാധരണക്കാരെ ദുരിതത്തിലാക്കി ഇന്ധനവില (Fuel Price) കുതിപ്പ് തുടരുകയാണ്. പെട്രോള്‍ വില സെഞ്ച്വറി കടന്ന് മുന്നേറുമ്പോള്‍ ഡീസല്‍ വിലയും തൊട്ടു പിന്നാലെയുണ്ട്.
പെട്രോള്‍ ഡീസല്‍ വിലയ്ക്കൊപ്പം (Fuel Price) പാചകവാതക വിലയും ഉയര്‍ന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതം പൊറുതിമുട്ടിയിരിയ്ക്കുകയാണ്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന അവസരത്തില്‍ ചില സംസ്ഥാനങ്ങള്‍ നികുതി വെട്ടിക്കുറച്ച് സാധാരണ ജനങ്ങളുടെ ദുരിതം കുറയ്ക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികളൊന്നുംതന്നെ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
ഇന്ധനവില വര്‍ദ്ധനയില്‍ ജനങ്ങള്‍ ഇതിനോടകം പ്രതികരിച്ചു തുടങ്ങിയിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാണ്.
പല വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ ഏറെ ഗുരുതരമായ ഈ വിഷയം ഉയര്‍ത്തിക്കാണിക്കുകയും പ്രതിഷേധിക്കുകയുമാണ് ജനങ്ങള്‍. അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഇതിനോടകം വാര്‍ത്തയായി.
എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച ഭോപ്പാലില്‍ നടന്ന ക്രിക്കറ്റ് (Cricket) ടൂര്‍ണമെന്‍റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരന് (Man of the Match) നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയത്. 5 ലിറ്റര്‍ പെട്രോള്‍ ആണ് Man of the Matchന് സമ്മാനമായി നല്‍കിയത് ...!! ലളിതമായി പറഞ്ഞാല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം 5 Liter Petrol...!
ഭോപ്പാലിലെ കോണ്‍ഗ്രസ് നേതാവായ മനോജ് ശുക്ല (Anil Shukla) യാണ് ടൂര്‍ണമെന്‍റ് ഒരുക്കിയത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ Man of the Match ആയി തിരഞ്ഞെടുക്കെപ്പെട്ട സലാഹുദ്ദീന്‍ അബ്ബാസിയാണ് അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനമായി ലഭിച്ച ആ ഭാഗ്യവാന്‍.
മത്സരം കഴിഞ്ഞ് മാന്‍ ഓഫ് ദി മാച്ചിന് അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനം നല്‍കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സമയത്ത് ഇതിനേക്കാള്‍ മികച്ച ട്രോളും ഒപ്പം മികച്ച സമ്മാനവും വേറെയില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയത്.
Also read: Fuel Price Hike: ഇന്ധനവില കുറഞ്ഞേക്കും, നികുതി കുറയ്ക്കാനുള്ള നടപടിയുമായി കേന്ദ്രം
അതേസമയം, പെട്രോള്‍ സമ്മാനമായി നല്‍കുന്ന നിരവധി പരിപാടികള്‍ രാജ്യത്ത് നടന്നിരുന്നു. തമിഴ്നാട്ടിലെ കാരൂര്‍ ജില്ലയിലെ ഒരു പെട്രോള്‍ പമ്പില്‍ തിരുക്കുറലിലെ ഈരടികള്‍ തെറ്റില്ലാതെ ചൊല്ലുന്ന കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്‍കുമെന്ന ഓഫര്‍ നല്‍കിയിരുന്നു. ജനുവരി 16ന് തിരുവള്ളുവര്‍ ദിനത്തിന്‍റെ ഭാഗമായി അറവക്കുറിച്ചിയിലെ നാഗംപള്ളി ഗ്രാമത്തിലെ വള്ളുവര്‍ ഏജന്‍സീസിന്‍റെ പെട്രോള്‍ പമ്പിലായിരുന്നു ഈ ഓഫര്‍.
പെട്രോള്‍ വില 100 രൂപ കടന്ന സമയത്ത് പെട്രോള്‍ പമ്പിന്‍റെ മുന്‍പില്‍ ക്രിക്കറ്റ് ബാറ്റും ഹെല്‍മെറ്റും മുകളിലേക്കുയര്‍ത്തി സെഞ്ച്വറി ആഘോഷിക്കുന്ന ചിത്രവും സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...