Sachin Tendulkar pandora|സച്ചിൻ ടെണ്ടുൽക്കറും ഭാര്യയും, വ്ളാഡിമർ പുടിനും, ബ്ലെയറും പാണ്ടോറ ലീക്കിലെ പ്രമുഖർ
ഏതാണ്ട് 11.9 ദശലക്ഷത്തിലധികം രഹസ്യ രേഖകളാണ് ലഭിച്ചതായി അവകാശപ്പെടുന്നത്.
Newdelhi: ഇന്ത്യ ഉൾപ്പെടെ 91 രാജ്യങ്ങളിലെ നിലവിലെ അല്ലെങ്കിൽ മുൻ ലോക നേതാക്കൾ, രാഷ്ട്രീയക്കാർ, പൊതു ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക രഹസ്യങ്ങൾ കണ്ടെത്തിയതായി പണ്ടോറ പേപ്പേഴ്സ്. ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരുടെ പങ്കാളിത്തത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ.
ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ICIJ), ബിബിസി, യുകെയിലെ 'ദി ഗാർഡിയൻ' പത്രം, ഇന്ത്യയിലെ 'ദി ഇന്ത്യൻ എക്സ്പ്രസ്' എന്നിങ്ങനെ 150 മാധ്യമങ്ങളാണ് അന്വേഷണത്തിൽ പങ്കാളികളായത്. ഏതാണ്ട് 11.9 ദശലക്ഷത്തിലധികം രഹസ്യ രേഖകളാണ് ലഭിച്ചതായി അവകാശപ്പെടുന്നത്. ഇക്കൂട്ടത്തിൽ നിരവധി അതിസമ്പന്നരുടെ രഹസ്യ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള ഫയലുകൾ.
"ഓഫ്‌ഷോർ ആസ്തികളടങ്ങുന്ന രഹസ്യ രേഖകളുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളിൽ ഇന്ത്യയുടെ ക്രിക്കറ്റ് സൂപ്പർ താരം സച്ചിൻ തെണ്ടുൽക്കർ, പോപ്പ് ഗായിക ഷക്കീര, സൂപ്പർ മോഡൽ ക്ലോഡിയ ഷിഫർ തുടങ്ങിയവരും ഉൾപ്പെടുന്നതായി ഐസിഐജെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സച്ചിൻറെ നിക്ഷേപം നിയമാനുസൃതമാണെന്നും നികുതി അധികാരികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സച്ചിന്റെ അഭിഭാഷകൻ പറയുന്നു. ഷക്കീറയുടെ അഭിഭാഷകൻ ഗായിക തന്റെ കമ്പനികളെ പ്രഖ്യാപിച്ചു, നികുതി ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. സൂപ്പർ മോഡൽ കൃത്യമായി നൽകുന്നുവെന്ന് ഷിഫറിന്റെ പ്രതിനിധികൾ പറഞ്ഞു.
ALSO READ : Aryan Khan | ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെയും ചോദ്യം ചെയ്യുന്നു, റെയിഡിൽ അറസ്റ്റിലായത് 10 പേർ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...