Tokyo Olympics 2020 : ;ചരിത്രം കുറിക്കാൻ 400 ഹർഡിസിൽ ഒളിമ്പിക്സ് യോഗ്യത നേടി മലയാളി താരം MP Jabir
ഹർഡിൽസിൽ 34-ാം റാങ്കുകാരനാണ് ജാബിർ. ഈ ഇനത്തിൽ 14 താരങ്ങളെ റാങ്കിങ് ക്വാട്ടയിലൂടെയാണ് യോഗ്യത ലഭിക്കുന്നത്. മലപ്പുറം ജില്ലയിലെ ആനക്കയം മുടിക്കോട് സ്വദേശിയാണ് നേവി ഉദ്യോഗസ്ഥനായ ജാബിർ.
New Delhi : ടോക്കിയോ ഒളിമ്പിക്സ് 2020ലെ (Tokyo Olympics 2020) 400 മീറ്റർ ഹർഡിൽസിൽ യോഗ്യത ഇന്ത്യൻ നേവിയുടെ മലയാളി താരം എംപി ജാബിർ (MP Jabir). റാങ്കിങ് ക്വോട്ടയിലൂടെയാണ് ജാബിർ ടോക്കിയോയിലേക്ക് പറക്കാൻ അവസരം ലഭിച്ചത്.
ഹർഡിൽസിൽ 34-ാം റാങ്കുകാരനാണ് ജാബിർ. ഈ ഇനത്തിൽ 14 താരങ്ങളെ റാങ്കിങ് ക്വാട്ടയിലൂടെയാണ് യോഗ്യത ലഭിക്കുന്നത്. മലപ്പുറം ജില്ലയിലെ ആനക്കയം മുടിക്കോട് സ്വദേശിയാണ് നേവി ഉദ്യോഗസ്ഥനായ ജാബിർ.
ജാബിർ ടോക്കിയൊയിൽ ട്രാക്കിലിറങ്ങിയാൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പുരുഷ താരം 400 മീറ്റർ ഹർഡിസിൽ ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കുന്നത്. പി.ടി ഉഷയാണ് അദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഹർഡിൽസിൽ ഇറങ്ങിട്ടുള്ളത്.
ALSO READ : മലയാളി Long Jump താരം Murli Sreeshankar സ്വന്തം ദേശീയ റിക്കോർഡ് തിരുത്തി Tokyo Olympics ന് യോഗ്യത നേടി
ജാബിറിനെ കൂടാതെ റാങ്കിങ്ങിലൂടെ അത്ലെറ്റിക്സിൽ രണ്ട് താരങ്ങൾക്കും കൂടി ഒളിമ്പിക്സ് യോഗ്യത ലഭിച്ചിട്ടുണ്ട്. 100 മീറ്ററിൽ ദ്യുതി ചന്ദിനും, ജാവലിൻ ത്രോയിൽ അഞ്ജു റാണിക്കുമാണ് ടോക്കിയൊയിലേക്ക് ജാബിറിനൊപ്പം പോകാൻ അവസരം ലഭിച്ചിരിക്കുന്നത്.
ALSO READ : Tokyo Olympics 2021 : ടോക്കിയോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
ദ്യുതി രണ്ടാം തവണയാണ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അന്നു റാണി ആദ്യമായിട്ടാണ് ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ദേശീയ റെക്കോഡിന് ഉടമയാണെങ്കിലും ഒളിമ്പിക്സ് യോഗ്യതയായ64 മീറ്റർ ദുരം താരം ഇതുവരെ പിന്നിട്ടില്ല. തുടർന്ന് റാങ്കിങ് മാനത്തിലാണ് ടോക്കിയിലേക്ക് പോകാൻ അവസരം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...