Neeraj Chopra: ഒളിമ്പിക്സ് സ്വര്‍ണത്തിന് പിന്നാലെ മറ്റൊരു സ്വപ്നം കൂടി സഫലീകരിച്ച് നീരജ് ചോപ്ര
ടോക്കിയോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് അത്ലറ്റിക്സില് സ്വര്‍ണമെഡല്‍ നേടിയ ജാവലിന്‍ താരം നീരജ് ചോപ്ര (Neeraj Chopra) തന്‍റെ ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു കൂടി പൂര്‍ത്തീകരിച്ചതിന്‍റെ സന്തോഷത്തിലാണ്...
New Delhi: ടോക്കിയോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് അത്ലറ്റിക്സില് സ്വര്‍ണമെഡല്‍ നേടിയ ജാവലിന്‍ താരം നീരജ് ചോപ്ര (Neeraj Chopra) തന്‍റെ ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു കൂടി പൂര്‍ത്തീകരിച്ചതിന്‍റെ സന്തോഷത്തിലാണ്...
തന്‍റെ മാതാപിതാക്കള്‍ക്ക് ആദ്യമായി വിമാനത്തില്‍ പറക്കാന്‍ അവസരമൊരുക്കിയാണ് നീരജ് chചോപ്ര (Neeraj Chopra) തന്‍റെ സ്വപ്നങ്ങളിലൊന്ന് യാഥാര്‍ഥ്യമാക്കിയത്.
മാതാപിതാക്കള്‍ക്കൊപ്പമുള്ള വിമാനയാത്രയുടെ ചിത്രങ്ങളും നീരജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
"ഇന്ന് എന്‍റെ ചെറിയ സ്വപ്‌നങ്ങളില്‍ ഒന്നുകൂടി സഫലമായി. അച്ഛനേയും അമ്മയേയും അവരുടെ ആദ്യ വിമാനയാത്രയ്ക്കായി കൊണ്ടുപോയി", നീരജ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ മാസമാണ് 2021ലെ മറ്റ് മത്സരങ്ങള്‍ക്ക് താല്‍ക്കാലികമായി ഇടവേള നല്‍കുന്നതായി നീരജ് പ്രഖ്യാപിച്ചത്. 2022ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസും കോമണ്‍വല്‍ത്ത് ഗെയിംസും തന്‍റെ പ്രധാന ലക്ഷ്യമാണെന്നും നീരജ് പറഞ്ഞിരുന്നു.
തിരക്കേറിയ ഷെഡ്യൂളും അസുഖങ്ങളും മൂലം ടോക്യോയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം പരിശീലനം ആരംഭിക്കാനായിട്ടില്ല എന്നും അതിനാല്‍ ചെറിയ ഇടവേള എടുത്ത് കൂടുതല്‍ കരുത്തോടെ തിരികെ എത്താനാണ് ശ്രമിക്കുന്നത് എന്നും നീരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ടോക്കിയോ ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ശ്രമത്തില്‍ 87.02 കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ അത് 87.58ലേക്ക് എത്തിച്ചതോടെ പിറന്നത് മറ്റൊരു ചരിത്രമായിരുന്നു....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...