Tokyo : ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി ട്രാക്കിൽ സ്വർണം നേടി നൽകി നീരജ് ചോപ്ര (Neeraj Chopra). ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരം ഇന്ത്യക്കായി ആദ്യ ട്രോക്കിൽ സ്വർണം നേടുന്നത്.
ആദ്യ ശ്രമത്തിൽ നീരജ് 87.03 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് 87.58 മീറ്റർ താണ്ടിയത്. മൂന്നാമത്തെ ശ്രമത്തിൽ പക്ഷെ താരത്തിന് 80 മീറ്റർ പോലും കടക്കാൻ സാധിച്ചില്ല. നാലാം ശ്രമം താരത്തിന് പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാൽ സ്വയം ഫൗളാക്കി. അവസാന എട്ടിൽ പ്രവേശിച്ച താരം അഞ്ചാമത്തെ ശ്രമവും ഫൗളാക്കി.
ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കബ് വാഡ്ലെച്ചാണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു ചെക്ക് താരം വിറ്റെസ്സ്ലാവ് വെസ്ലിക്കാണ് വെങ്കലം.
ഇന്ത്യൻ ചരിത്രത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ നോർമൻ പ്രച്ചാർഡാണ് 1900 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയത്. പ്രിച്ചാർഡ് രണ്ട് ഇനങ്ങളിലായി വെള്ളി സ്വന്തമാക്കുകയും ചെയ്തു.
ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യ ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് ലണ്ടൻ ഒളിമ്പിക്സിൽ നേടിയ ആറ് മെഡലെന്ന് റിക്കോർഡാണ് ഇന്ത്യ ഇപ്രാവിശ്യം കടന്നിരിക്കുന്നത്. ചോപ്രയ്ക്ക് പുറമെ വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനുവും ഗുസ്തിയിൽ രവികുമാർ ദഹിയയും നേടിയ വെള്ളി, ബാഡ്മിന്റണിൽ പിവി സിന്ധു, ബോക്സിങിൽ ലവ്‌ലീന ബോർഗോഹെയ്ന്, ഗുസ്തിയിൽ ബജറംഗ് പൂനിയ എന്നിവർക്ക് പുറമെ ഇന്ത്യൻ പുരുഷ ഹോക്കി ടീമും നേടിയ വെങ്കലവുമാണ് ഇന്ത്യയുടെ മറ്റ് നേട്ടങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...