London : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ (UEFA Champions League) രണ്ടാം സെമിയിൽ റയൽ മാഡ്രിഡിനെ (Real Madrid) തകർത്ത് ചെൽസി (Chelsea) ഫൈനലിൽ പ്രവേശിച്ചു. രാണ്ടാം പാദത്തിൽ എതിരില്ലാത്താ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലീഷ് ക്ലബിന്റെ ജയം. ഇരുപാദങ്ങളുമായി 3-1 നാണ് ചെൽസിയുടെ ജയം.


COMMERCIAL BREAK
SCROLL TO CONTINUE READING

13 പ്രാവിശ്യം ചാമ്പ്യൻസ് ലീഗിൽ മുത്തിമിട്ട റയൽ അക്ഷരാർഥത്തിൽ സ്റ്റാംഫ്രോഢ് ബ്രിഡ്ജിൽ ചെൽസിയുടെ വേഗത്തിന്റെ മുമ്പിൽ നിശബ്ദരാകുകായായിരുന്നു. 28-ാം മിനിറ്റിൽ ടിമോ വെർണറിലുടെയായിരുന്നു ചെൽസി ആദ്യ ലീഡ് ഉയർത്തിയത്. കെയ് ഹാവേർട്സിന്റെ നൽകിയ പാസിൽ ഹെഡറിലൂടെയാണ് വെർണർ ഗോൾ കണ്ടെത്തിയത്.


ALSO READ : ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരങ്ങൾ, ജീവിക്കാൻ ഇപ്പോൾ ബസ് ഒാടിക്കുന്നു


തുടർന്ന് മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കവെ മെയ്സൺ മൗണ്ട് ചെല്‍സിയുടെ ലീഡ് വര്‍ധിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ താരം ക്രിസ്ത്യന്‍ പുലിസിച്ചന് നല്‍കിയ അസിസ്റ്റിലാണ് മൗണ്ട് ചെല്‍സിക്കായി രണ്ടമാത്തെ ഗോള്‍ കണ്ടെത്തിയത്.


ALSO READ : Inter Milan : പത്ത് വർഷത്തിന് ശേഷം മിലാനിലേക്ക് സിരി എ കപ്പെത്തിച്ച് അന്റോണിയോ കോന്റെയും സംഘവും


ഫൈനലിൽ മറ്റൊരു ഇംഗ്ലീഷ് പ്രിമീയർ ലീഗ് ടീമായി മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമെനെ തകർത്താണ് സിറ്റി ഫൈനലിൽ പ്രവേശിക്കുന്നത്. 


ALSO READ : തൃശൂർ കോർപ്പറേഷൻ മൈതാനത്ത് സോഡ വിറ്റുകൊണ്ടിരുന്ന പയ്യൻ വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ, ഇന്ത്യയുടെ കറുത്ത മുത്തിന് ഇന്ന് 52-ാം ജന്മദിനം


സിറ്റി യുവേഫയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. ചെൽസി ഇത് മൂന്നാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 2012 ചാമ്പ്യന്മാരും കൂടിയാണ് ചെൽസി. 2008 റണ്ണറപ്പറാകുകയും ചെയ്തിരുന്നു. മെയ് 29ന് ഇസ്താബൂളിൽ വെച്ചാണ് ഫൈനൽ പോരാട്ടം നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.