ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരങ്ങൾ, ജീവിക്കാൻ ഇപ്പോൾ ബസ് ഒാടിക്കുന്നു

അന്താരാഷ്ട്ര താരങ്ങളായിരുന്നിട്ടും ഇപ്പോൾ ജീവിതം മുന്നോട്ട് നീങ്ങാൻ ബസ് ഒാടിക്കുകയാണ് ഇവർ

സാധാരണ ക്രിക്കറ്റ് താരങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല. അന്താരാഷ്ട്ര,ദേശിയ മത്സരങ്ങൾ കളിച്ചു തുടങ്ങുമ്പോൾ വരുമാനം തനിയെ എത്തിക്കോളും. കളിയിൽ നിന്നും വിരമിച്ചാലും ഇനി വെറുതെ ഇരിക്കേണ്ടതില്ല. കമൻറേറ്റർമാരായും,കോച്ചുമാരായും ജീവിതം മുന്നോട്ട് പോവും. എന്നാൽ ചിലർക്ക് മാത്രം ഭാഗ്യം തുണക്കില്ല. അങ്ങിനെ ചിലരാണ് ഇവർ. അന്താരാഷ്ട്ര താരങ്ങളായിരുന്നിട്ടും ഇപ്പോൾ ജീവിതം മുന്നോട്ട് നീങ്ങാൻ ബസ് ഒാടിക്കുകയാണ് ഇവർ

 

1 /4

ശ്രീലങ്കൻ സ്പിന്നറായിരുന്ന സൂരജ് 2009-ൽ ഇന്ത്യക്കെതിരെ നടന്ന ഏകദിനത്തിലാണ് ആദ്യ അരങ്ങേറ്റം കുറിക്കുന്നത്. 50 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 86 വിക്കറ്റുകൾ സൂരജിന് സ്വന്തമാണ്. 2010-ലാണ് തൻറെ നോ ബോളിൽ സെവാഗിൻറെ സെഞ്ചുറി സൂരജ് ഇല്ലാതാക്കിയത്

2 /4

ശ്രീലങ്കൻ ഒാൾ റൌണ്ടറായിരുന്ന ചിന്തക ജയസിംഗെയും ബസ് ഒാടിച്ചാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. അഞ്ച് ട്വിൻറി ട്വിൻറി മത്സരങ്ങളാണ് ജയസിംഗെ ഇത് വരെ കളിച്ചിട്ടുള്ളത്. 2010 വരെയും ചിന്തകെ ടീമിൽ സജീവമായിരുന്നു.

3 /4

സിംബാവെയുടെ ഒാൾ റൌണ്ടറായിരുന്നു മൊയെങ്ക 2005-ൽ ഇന്ത്യക്കെതിരെയായിരുന്നു കരിയറിലെ ആദ്യ ടെസ്റ്റ് തുടക്കമിട്ടത്. ഗാഗുലിയുടെ വിക്കറ്റെടുത്ത് അന്ന് മൊയങ്ക ടീമിലെ താരമായി

4 /4

മെൽബണിലെ ഫ്രെഞ്ച് ട്രാൻസ് പോർട്ട് കമ്പനിക്കായാണ് ഇവർ ജോലി ചെയ്യുന്നത്. എല്ലാവരും ഒരു കമ്പനിയിൽ എന്നതാണ് അതിശയം

You May Like

Sponsored by Taboola