ചാമ്പ്യൻസ് ലീഗ് കന്നി കിരീടം തേടി മാഞ്ചസ്റ്റ് സിറ്റി ഇന്ന് ഇസ്താംബൂളിൽ ഇറങ്ങും. ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ എതിരാളി. ഇന്ന് അർധ രാത്രിയിൽ (ഇന്ത്യൻ സമയം) തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചാണ് കലാശപോരാട്ടം.  സിറ്റി തങ്ങളുടെ കന്നി കിരീടം തേടുമ്പോൾ തങ്ങളുടെ ട്രോഫി നേട്ടം നാലായി ഉയർത്താനൊരുങ്ങുകയാണ് ഇന്റർ. 2010 ലാണ് ഏറ്റവും അവസാനമായി സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റയൽ മാഡ്രിഡിനെ തകർത്താണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി യൂറോപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇരുപാദങ്ങളിലായി 5-1നാണ് സിറ്റി റയലിനെ തകർത്തത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ സിറ്റി ഇത് രണ്ടാം തവണയാണ് സിറ്റി ഫൈനലിൽ പ്രവേശിക്കുന്നത്. അതേസമയം ബദ്ധവൈരികളായ എ സി മിലാനെ ഡെർബി മത്സരത്തിൽ തോൽപ്പിച്ചാണ് ഇന്ററിന്റെ ഫൈനൽ പ്രവേശനം. ഇരുപാദങ്ങളിലുമായി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്റർറിന്റെ ജയം. ഇത് ആറാം തവണയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്.


ALSO READ : Lionel Messi: ബാഴ്സയിലേയ്ക്കും സൗദിയിലേയ്ക്കുമില്ല; മെസി ഇന്റർ മയാമിയിലേയ്ക്ക്


ചാമ്പ്യൻസ് ലീഗ് ഫൈനൽ എപ്പോൾ എവിടെ കാണാം?


തുർക്കിയിലെ ഇസ്താംബൂളാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള വേദി. ഇന്ത്യൻ സമയം അർധ രാത്രി 12.30നാണ് മാഞ്ചസ്റ്റർ സിറ്റി ഇന്റർ മിലാൻ മത്സരത്തിന്റെ കിക്കോഫ്. സോണി നെറ്റ്വർക്കിനാണ് മത്സരത്തിന്റെ ഇന്ത്യയിലെ സംപ്രേഷണവകാശമുള്ളത്. സോണി സ്പോർട്സ് ചാനലിലൂടെ മത്സരം ടെലിവിഷനിൽ ലൈവായി കാണാം. സോണി ലിവ് പ്ലാറ്റ്ഫോമിലൂടെയാണ് സിറ്റി-ഇന്റർ മത്സരത്തിന്റെ ഓൺലൈൻ സംപ്രേഷണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.