Euro 2020 : ക്രൊയേഷ്യ സ്പാനിഷ് ത്രില്ലറിൽ അവാസന എട്ടിലേക്ക് ഇടം നേടിയത് സ്പെയിൻ
ഇരു ടീമും മൂന്ന് ഗോളുകൾ വീതം നേടി മത്സരം അധിക സമയത്തേക്ക് നീണ്ടതിന് ശേഷമാണ് മുൻ യൂറോ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ രണ്ട് ഗോളുകളും കൂടി നേടി ലണ്ടണിലേക്ക് പോകുവാൻ ഒരുങ്ങുന്നത്.
Copenhagen : യൂറോ 2020ന്റെ (Euro 2020) ക്വാർട്ടറിൽ ഇടം പിടിച്ച് സ്പെയിൻ. ലോകകപ്പ റണ്ണറപ്പറുമാരായ ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പാനിഷ് ടീം അവസാന എട്ടിലേക്ക് ഇടം നേടിയത്. മത്സരത്തിൽ എട്ട് ഗോളുകളാണ് പിറന്നത്
ഒരു ത്രില്ലർ സിനിമ കണ്ട അനുഭൂതിയായിരുന്നു ക്രൊയേഷ്യ സ്പെയിൻ പ്രീ-ക്വാർട്ടർ മത്സരം. ഇരു ടീമും മൂന്ന് ഗോളുകൾ വീതം നേടി മത്സരം അധിക സമയത്തേക്ക് നീണ്ടതിന് ശേഷമാണ് മുൻ യൂറോ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ രണ്ട് ഗോളുകളും കൂടി നേടി ലണ്ടണിലേക്ക് പോകുവാൻ ഒരുങ്ങുന്നത്.
സെൽഫ് ഗോളിലൂടെ സ്പെയിൻ തന്നെയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ബാക്ക് പാസ് സ്വീകരിക്കുന്നതിൽ സ്പാനിഷ് ഗോൾകീപ്പർ ഉനയ് സിമയോണിന് പറ്റിയ പിഴവാണ് ക്രൊയേഷ്യ നേടിയ ആദ്യ ഗോൾ. തുടർന്ന് ആക്രമണം അഴിച്ചവിട്ട സ്പാനിഷ് പട 37-ാം മിനിറ്റിൽ പാബ്ലോ സാറാബ്യയിലൂടെ സമനില ഗോൾ നേടി.
രണ്ടാം പകുതിയിലാണ് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുടെയും മത്സരത്തിന്റെ യഥാർഥം ചിത്രം തെളിയാൻ തുടങ്ങിയത്യ 57-ാം മിനിറ്റിൽ സീസർ അപസ്പലിക്യയെറ്റയിലൂടെ ലീഡ് ഉയർത്തി. തുടർന്ന് 76-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ സ്പെയിൻ ഒന്നും കൂടി ലീഡ് ഉയർത്തുകയായിരുന്നു. വിജയം ഏകദേശം ഉറപ്പിച്ച തണപ്പൻ മട്ടിലേക്ക് സ്പെയിന്റെ പ്രകടനമാറിയപ്പോഴാണ് ക്രൊയേഷ്യയുടെ മിന്നൽ ആക്രമങ്ങൾ ഉണ്ടായത്.
ടീമിനെ അടിമുടി ഒന്ന് മാറ്റി ക്രൊയേഷ്യൻ കോച്ച് അവസാന 80 മിനിറ്റുകളിൽ ഫ്രഷ് ലഗ്സിനെ കൊണ്ടുവന്ന് സ്പെയിന്റെ തണുപ്പൻ മട്ടിനെ തച്ചുടക്കുകയായിരുന്നു. 85-ാം മിനിറ്റൽ പകരക്കാരനായി എത്തിയ മിസ്ലാവ് ഒർസിച്ചാണ് ക്രൊയേഷ്യയുടെ തിരിച്ച് വരവിന്റെ ആദ്യ സൈറൻ മുഴക്കിയത്. പോസ്റ്റിന്റെ ഉള്ളിൽ നിന്ന് സ്പെയിൻ താരങ്ങൾ പന്ത് പ്രതിരോധിച്ചെങ്കിലും റഫറി ക്രൊയേഷ്യക്ക് ഗോൾ വിധിക്കുകയായിരുന്നു. ശേഷം വീണ്ടും മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കവെ മറ്റൊരു പകരക്കാരൻ മാരിയോ പാസ്ലാലിച്ച് സമനില പിടിക്കുകയായിരിന്നു.
ALSO READ : Euro 2020 : ഇനി സമനില ഇല്ല ജയവും തോൽവിയും മാത്രം, യൂറോ കപ്പിൽ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും
അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ആദ്യം ക്രൊയേഷ്യൻ ടീം ആധിപത്യം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.. 100 മിനിറ്റിൽ ടൂർണമെന്റിൽ ഏറ്റവും പഴിക്കേട്ട സ്പാനിഷ് താരം അൽവാര മൊറത്തയുടെ ഗോളിൽ വീണ്ടും സ്പെയിൻ മുന്നിലെത്തി. തൊട്ട് പിന്നാലെ മിഖേൽ ഒയർസാബാൽ 103-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി സ്പെയിന്റെ ലീഡ് ഉയർത്തി. തുടർന്ന് മറുപടി ഗോൾ നേടാൻ സാധിക്കാതെ ക്രൊയേഷ്യൻ താരങ്ങൾ തളരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...