Vijay Hazare Trophy 2023 KER vs RAJ : രാജസ്ഥാനോട് നാണംകെട്ട തോൽവി ഏറ്റവു വാങ്ങിയ വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ നിന്നും കേരളം പുറത്ത്. 200 റൺസിനാണ് രാജസ്ഥാൻ കേരളത്തെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നേടാനായത് 67 റൺസ് മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ദേശീയ ടീമിലേക്ക് വിളി ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് ഇന്ന് കേരളം നിർണായകമായ ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ കേരളം രാജസ്ഥാനെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയായിരുന്നു. സെഞ്ചുറി നേടിയ മഹിപാൽ ലൊമറോറിന്റെ മികവിലാണ് രാജസ്ഥാൻ കേരളത്തിനെതിരെ 268 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ലൊമറോറിന് 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ കുണാൽ സിങ് റാത്തോഡ് മികച്ച പിന്തുണ നൽകുകയും ചെയ്തു. എന്നിരുന്നാലും കേരളത്തിന് ബോളർമാർക്ക് രാജസ്ഥാന്റെ സ്കോർ ബോർഡ് പിടിച്ചു നിർത്താൻ സാധിച്ചിരുന്നു. കേരളത്തിനായി അഖിൻ സത്താർ മൂന്നും ബേസിൽ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി. അഖിൽ സ്കറിയയും വൈശാഖ് ചന്ദ്രനും ശ്രെയസ് ഗോപാലും ചേർന്നാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.


ALSO READ : WPL 2024 Auction : മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരവും വനിത പ്രീമിയർ ലീഗിലേക്ക്; സ്വന്തമാക്കിയത് മുംബൈ


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അനയാസം വിജയിച്ച് സെമിയിലേക്ക് പ്രവേശിക്കുമെന്ന് കരുതിയപ്പോഴാണ് തിരിച്ചടി സംഭവിക്കുന്നത്. നാലാം ഓവറിലാണ് കേരളത്തിന്റെ വിക്കറ്റ് വീഴ്ച ആരംഭിക്കുന്നത്. കൃഷ്ണ പ്രസാദിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നാലെ സഞ്ജുവിന് പകരക്കാരനായി പ്ലേയിങ് ഇലവനിൽ എത്തിയ മുഹമ്മദ് അസഹ്റുദ്ദീനും ഔട്ടായി. പിന്നാലെ ഇടവേളകൾ പോലുമില്ലാതെ കേരളത്തിന്റെ താരങ്ങൾ ഔട്ടായത്. 


വിഷ്ണു വിനോദ് പരിക്കേറ്റ് കളം വിട്ടതും കേരളത്തിന് വിനയായി. 28 റൺസെടുത്ത സച്ചിൻ ബേബി മാത്രമാണ് കേരളത്തിന് വേണ്ടി പ്രതിരോധിച്ച് നിന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം സ്കോറാണിത്. രാജസ്ഥാന്റെ പേസ് ആക്രമണത്തിൽ കേരളം ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. രാജസ്ഥാനായി അനികേത് ചൗധരി നാലും അർഫാത്ത് ഖാൻ മൂന്നും ഖലിൽ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.