MS Dhoni Smoking Video : പ്രായം 40 പിന്നിട്ടെങ്കിലും ഇപ്പോഴും തന്റെ ആരോഗ്യം കൃത്യമായി പരിപാലിച്ച ക്രിക്കറ്റ് കരിയർ തുടരുന്ന താരമാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ വാഴ്ത്തി ആരാധിക്കുന്ന താരമാണ് ധോണി. പലരും ക്യാപ്റ്റന കൂളിനെ ഒരു റോൾ മോഡലായിട്ടാണ് കാണുന്നത്. എന്നാൽ ഇപ്പോൾ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ പുകവലിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് ആരാധകരിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പാർട്ടിക്കിടെ ധോണി ഹുക്ക വലിക്കുന്നതാണ് വീഡിയോ. അതേസമയം വീഡിയോയുടെ ആധികാരകതയെ കുറിച്ച് തെളിവില്ല. ഡീപ്പ്ഫേക്കിന്റെ കാലമായതിനാൽ വീഡിയോ യഥാർഥത്തിലുള്ളതാണോ അല്ലെയോ എന്നറിയാനും സാധിക്കില്ല. കൂടാതെ അടുത്തിടെ ചിത്രീകരിച്ച വീഡിയോ ആണോ ഇതെന്നും ഉറപ്പിക്കാൻ സാധിക്കില്ല. വീഡിയോ കാണാം: 


ALSO READ : KC Cariappa : മുൻ കാമുകി തന്റെ കരിയർ നശിപ്പിക്കും; പോലീസിൽ പരാതി നൽകി രാജസ്ഥാൻ റോയൽസ് മുൻ താരം



അതേസമയം നിരവധി പേരാണ് വീഡിയോ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു സെലിബ്രേറ്റി താരം ഇത്തരത്തിൽ ആരോഗ്യത്തിന് ദൂഷ്യമായ ഉൽപനങ്ങൾക്കും ശീലങ്ങൾക്കും പ്രചോദനമാകരുതെന്നാണ് നിരവധി സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. എന്നാൽ എന്ത് തന്നെയാണെങ്കിലും അത് അയാളുടെ സ്വകാര്യമായ വിഷയമാണെന്നും തങ്ങൾക്ക് അതൊരു പ്രശ്നമല്ലെന്നാണ് മറ്റൊരു വിഭാഗവും ആരാധകരും അഭിപ്രായപ്പെടുന്നത്. അതേസമയം ഒരു പരസ്യത്തിന് വേണ്ടിയുള്ള ചിത്രീകരണത്തിനിടെയിലുള്ള വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.


ധോണിക്ക് ഹുക്ക വലിക്കുന്നത് ഇഷ്ടമാണെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ ജോർജ് ബെയ്ലി ക്രിക്കറ്റ് ഡോട്ട് കോ ഡോട്ട് എയുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ധോണിയുടെ നയിക്കുന്ന സിഎസ്കെയിലെ കോച്ചിങ് സ്റ്റാഫ് അംഗങ്ങളിൽ ഒരാളായിരുന്നു ബെയ്ലി. താരത്തിന്റെ മുറിയിൽ ഹുക്ക വലിക്കാനുള്ള സംവിധാനമുണ്ട്, താരത്തിന് അത് ഇഷ്ടമാണെന്നായിരുന്നു മുൻ ഓസീസ് നായകന്റെ വെളിപ്പെടുത്തൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.