Viral Video: സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ  ഗാനമാണ്  "കച്ചാ ബദാം" . ഈ ഗാനത്തിന് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ല.   സോഷ്യല്‍ മീഡിയയില്‍  ഏറെ ട്രെൻഡി൦ഗ് ആയ ഈ ഗാനത്തിന് ചുവടുവയ്ക്കാത്തവര്‍  വിരളമായിരിയ്ക്കും..


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകളെ ഈ ഗാനത്തിന്‍റെ Happy Beats ഏറെ ആകര്‍ഷിക്കുന്നുണ്ട്.  ഈ ഗാനം  ശരിയ്ക്കും പറഞ്ഞാല്‍ ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയിരിയ്ക്കുകയാണ്.  സോഷ്യല്‍ മീഡിയയില്‍ ഈ ഗാനത്തിന്‍റെ  റീലുകളുടെ  നീണ്ട നിരതന്നെ കാണുവാന്‍ സാധിക്കും.  ഈ ഗാനം  കേട്ടാല്‍ നൃത്തം ചെയ്യണമെന്ന് ആര്‍ക്കും തോന്നാം...  


Also Read: Viral Video: അപകടകാരിയായ പാമ്പിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടി!


ഇപ്പോൾ, ബാഡ്മിന്‍റൺ താരം പിവി സിന്ധുവും   'കച്ചാ ബദാം' ബാൻഡ്‌ വാഗണിൽ ചേര്‍ന്നിരിയ്ക്കുകയാണ്.  കച്ചാ ബദാം ഗാനത്തിന് ചുവടു വയ്ക്കുന്ന ഈ  ഏറ്റവും പുതിയ സെലിബ്രിറ്റിയായി മാറിയിരിയ്ക്കുകയാണ്  ബാഡ്മിന്‍റൺ താരം  പി വി സിന്ധു. 


Also Read: Funny Video: ഗതാഗത തിരക്കിനിടെ നടുറോഡില്‍ ഫോണില്‍ സംസാരിച്ച് യുവതി..!! പിന്നീട് സംഭവിച്ചത് കണ്ടോ? വീഡിയോ വൈറല്‍
 

ഈ  പുതിയ വീഡിയോയിൽ, പി വി സിന്ധു മഞ്ഞ  നിറത്തിലുള്ള  സ്റ്റൈലിഷ് ഡ്രസ് അണിഞ്ഞാണ് ഡാന്‍സ് ചെയ്യാനായി എത്തിയിരിയ്ക്കുന്നത്.  കച്ചാ ബദാം എന്ന ഗാനത്തിന് ചുവടു വച്ച സിന്ധു  വീഡിയോ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ചെയ്തു.  കച്ചാ ബദാം എന്ന ഗാനത്തിന്‍റെ ഹുക്ക്  സ്റ്റെപ്പ് ചെയ്യുന്ന സിന്ധു രണ്ട്  ഹാർട്ട് ഇമോജികളും #kachabadam #reels #reelitfeelit #gotthemoves എന്ന ഹാഷ്ടാഗും അടങ്ങിയ അടിക്കുറിപ്പോടെയാണ്  വീഡിയോ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുന്നത്.


വീഡിയോ കാണാം: 



മാർച്ച് 7 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം  3 ദശലക്ഷത്തിലധികം  ആളുകള്‍ കണ്ടുകഴിഞ്ഞു.  കൂടാതെ, 4.6 ലക്ഷം ലൈക്കുകളും നേടിയിട്ടുണ്ട്.  നെറ്റിസണ്‍സ് ഈ  വീഡിയോ ഇഷ്ടപ്പെടുകയും താരത്തെ പ്രശംസ കൊണ്ട്  മൂടുകയും  ചെയ്തു എന്നതാണ് വസ്തുത. താങ്കള്‍ മികച്ച കളിക്കാരി മാത്രമല്ല ഒരു മികച്ച നര്‍ത്തകി കൂടിയാണ് എന്നാണ് ചിലര്‍ പ്രതികരിച്ചത്. 


പശ്ചിമ ബംഗാളിൽ നിന്നുള്ള ഭുബൻ ബദ്യാകർ എന്ന നിലക്കടല വിൽപ്പനക്കാരൻ  സ്വയം തയ്യാറാക്കിയ ഗാനമാണ്  കച്ചാ ബദാം. ഇത്  ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.   പിന്നീട്  സംഗീതജ്ഞൻ നസ്മു റീച്ചാറ്റ് ഗാനത്തിന്‍റെ ഒരു റീമിക്സ് സൃഷ്ടിച്ചു, അതിനുശേഷം സംഭവിച്ചത് ആഗോളതലത്തില്‍തന്നെ  ഗാനം തരംഗം സൃഷ്ടിക്കുന്നതായിരുന്നു.... 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.